×
login
ഏഷ്യയിലെ യുവക്കാള്‍ക്ക് ഭാവി വേണമെങ്കില്‍ അഫ്ഗാനിലെ മതമൗലികവല്‍ക്കരണത്തെ ചെറുത്തുതോല്‍പിക്കണം; എസ് സിഒ ‍യോഗത്തില്‍ ആഞ്ഞടിച്ച് മോദി

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ച സംഭവത്തിനെതിരെ കരുത്തന്‍ നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മേഖലയില്‍ യുവാക്കള്‍ക്ക് ഭാവി വേണമെങ്കില്‍, ഏഷ്യയിലാകെ സുരക്ഷിതത്വവും പരസ്പരവിശ്വാസവും പുലരണമെങ്കില്‍, അഫ്ഗാനിസ്ഥാനില്‍ വളര്‍ന്നുവരുന്ന മതമൗലികവല്‍ക്കരണത്തെ ചെറുത്തുതോല്‍പിക്കണമെന്നും മോദി പറഞ്ഞു.

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ച സംഭവത്തിനെതിരെ കരുത്തന്‍ നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മേഖലയില്‍ യുവാക്കള്‍ക്ക് ഭാവി വേണമെങ്കില്‍, ഏഷ്യയിലാകെ സുരക്ഷിതത്വവും പരസ്പരവിശ്വാസവും പുലരണമെങ്കില്‍, അഫ്ഗാനിസ്ഥാനില്‍ വളര്‍ന്നുവരുന്ന മതമൗലികവല്‍ക്കരണത്തെ ചെറുത്തുതോല്‍പിക്കണമെന്നും മോദി പറഞ്ഞു.

ചൈനയും പാകിസ്ഥാനും റഷ്യയും ഇന്ത്യയും ഉള്‍പ്പെടെ എട്ട് രാഷ്ട്രങ്ങള്‍ അംഗങ്ങളായ ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍റെ(എസ് സിഒ) 20 വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സുപ്രധാന ആഗോള ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സമാധാനം, സുരക്ഷിതത്വം, വിശ്വാസമില്ലായ്മ എന്നിവയാണ് ഏഷ്യന്‍ മേഖലയിലെ പ്രധാന വെല്ലുവിളികള്‍. ഈ വെല്ലുവിളികളുടെ അടിസ്ഥാനകാരണം വളര്‍ന്നുവരുന്ന മതമൗലികവാദ പ്രവണതകളാണ്. ഈയിടെ അഫ്ഗാനിസ്ഥാനിലുണ്ടായ സംഭവവികാസങ്ങള്‍ ഇക്കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമായി കാണിച്ചുതന്നു. ഇക്കാര്യത്തില്‍ എസ് സിഒ കൂടുതല്‍ ശക്തമായ നടപടികളെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മതമൗലികവാദവല്‍ക്കരണവും തീവ്രവാദവും ചെറുക്കാന്‍ കൂട്ടായ ഒരു കര്‍മ്മപദ്ധതി വേണം. ഇസ്ലാമുമായി ബന്ധപ്പെട്ട് കൂടുതല്‍ സഹിഷ്ണുതയും മൃദുവാദസമീപനവുമുള്ള സംഘടനകളും പാരമ്പര്യവുങ്ങളുമാണ് ഇന്ത്യയുള്‍പ്പെടെയുള്ള എസ് സിഒ അംഗരാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്നത്. ഇത്തരം സംഘടനങ്ങളുടെ കൂട്ടായ്മ സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കണം. -പ്രധാനമന്ത്രി പറഞ്ഞു.

മധ്യേഷ്യയുമായുള്ള ബന്ധം കൂടുതല്‍ വിപുലമാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ വിശാല വിപണിയുമായി ബന്ധപ്പെടുക വഴി ഈ മധ്യേഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. - മോദി പറഞ്ഞു. ഇറാന്‍ പുതിയ എസ് സിഒ അംഗരാഷ്ട്രമായി വരുന്നതിനെയും സൗദി, ഈജിപ്ത്, ഖത്തര്‍ എന്നീ പുതിയ സംഭാഷണ പങ്കാളികള്‍ വരുന്നതിനെയും സ്വാഗതം ചെയ്യുന്നതിനെയും മോദി സ്വാഗതം ചെയ്തു.

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.