×
login
ഇന്ത്യയ്ക്ക് 5 ട്രില്ല്യണ്‍ സമ്പദ്ഘടന: സ്റ്റാര്‍ട്ടപ്‍പുകളുടെ സാധ്യതകളറിയാന്‍ പ്രധാനമന്ത്രി; ജനവരി 15ന് 150 സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി സംവാദം

രാജ്യത്തെ സാങ്കേതിക നവീനതകള്‍ കൊണ്ടുവന്ന് രാജ്യത്തെ സമ്പദ്ഘടന മെച്ചപ്പെടുത്താന്‍ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ നേരിട്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.

ന്യൂദല്‍ഹി: രാജ്യത്തെ സാങ്കേതിക നവീനതകള്‍ കൊണ്ടുവന്ന് രാജ്യത്തെ സമ്പദ്ഘടന മെച്ചപ്പെടുത്താന്‍ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ നേരിട്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇതിന്‍റെ ഭാഗമായി ജനവരി 15ന് സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി നേരിട്ട് പ്രധാനമന്ത്രി സംവദിക്കും. ഇന്ത്യയ്ക്ക് 5 ട്രില്ല്യണ്‍ സമ്പദ്ഘടന  എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കാന്‍ കഴിയുന്ന സംഭാവനകള്‍ കൂടി കണ്ടെത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.

കൃഷി, ആരോഗ്യം, എന്‍റര്‍പ്രൈസ് സിസ്റ്റംസ്, സ്‌പേസ്, വ്യവസായം 4, സുരക്ഷ, ഫിന്‍ടെക്, പരിസ്ഥിതി എന്നിവയാണ് സ്റ്റാര്‍ട്ടപ്പുകളുടെ ചില മേഖലകള്‍. വിവിധ തീമുകളെ അടിസ്ഥാനമാക്കി 150 സ്റ്റാര്‍ട്ടപ്പുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് അദ്ദേഹം കാണുക. ഗ്രോവിംഗ് ഫ്രം റൂട്ട്‌സ് (വേരുകളില്‍ നിന്നും വളരുക), നഡ്ജിംഗ് ദി ഡിഎന്‍എ (ഡിഎന്‍എയില്‍ നിന്നും സൂചന കൊടുക്കുക), ഫ്രം ലോക്കല്‍ ടു ഗ്ലോബല്‍ (പ്രാദേശികതയില്‍ നിന്നും ആഗോളതലത്തിലേക്ക്), ടെക്‌നോളജി ടു ഫ്യൂച്ചര്‍ (ഭാവിയിലേക്കുള്ള സാങ്കേതികവിദ്യ), ബില്‍ഡിംഗ് ചാമ്പ്യന്‍സ് ഇന്‍ മാനുഫാക്ചറിംഗ് (നിര്‍മ്മാണരംഗത്ത് ചാമ്പ്യന്‍മാരെ സൃഷ്ടിക്കല്‍), സസ്റ്റെയ്‌നബിള്‍ ഡവലപ്‌മെന്‍റ്  (സുസ്ഥിര വികസനം ) എന്നിവയാണ് ആറ് തീമുകള്‍.

ഓരോ ഗ്രൂപ്പുകള്‍ക്കും പ്രാധാനമന്ത്രിയുടെ മുന്നില്‍ അവരുടെ സാധ്യതകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിയ്ക്കും. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നവീനതയുടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനവരി 10 മുതല്‍ ജനവരി 16 വരെ ആസാദി കാ അമൃത മഹോത്സവം സംഘടിപ്പിച്ചുവരികയാണ്. സ്റ്റാര്‍ട്ടപ് ഇന്ത്യ ഇനീഷ്യേറ്റീവ് ആരംഭിച്ചതിന്‍റെ  ആറാം വാര്‍ഷികം കൂടിയാണിത്. രാജ്യവികസനത്തിന് സ്റ്റാര്‍ട്ടപുകള്‍ നല്കുന്ന സംഭാവനകളുടെ സാധ്യതയെക്കുറിച്ചും മോദിക്ക് ആത്മവിശ്വാസമുണ്ട്.

  comment

  LATEST NEWS


  കോണ്‍ഗ്രസ് സഖ്യകക്ഷി തൗഖീര്‍ റാസ ഖാനെ ചോദ്യം ചെയ്ത് മരുമകള്‍; സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ബിജെപിയ്‌ക്കേ കഴിയൂ എന്ന് നിദ ഖാന്‍


  ഗോവയില്‍ 34 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബിജെപി; മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഗ്ലിയില്‍; രണ്ട് മന്ത്രിമാരെ ഒഴിവാക്കി


  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.