×
login
വന്ദേഭാരത് എക്‌സ്പ്രസ്, കുടിവെള്ള പദ്ധതി, സ്റ്റേഷന്‍ വികസനം; കര്‍ണ്ണാടകയിലും തെലങ്കാന‍യിലും വന്‍ വികസനപദ്ധതികള്‍ക്ക് ഇന്ന് പ്രധാനമന്ത്രി തുടക്കമിടും

7000 കോടിയുടെ വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 10,800 കോടി രൂപയുടെ വികസനപദ്ധതികളാണ് കര്‍ണാടകയില്‍ മോദി ഉദ്ഘാടനം ചെയ്യുക.

ന്യൂദല്‍ഹി : കര്‍ണ്ണാടകയിലും തെലങ്കാനയില്‍ ഇന്ന് വന്‍ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടും. 7000 കോടിയുടെ വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 10,800 കോടി രൂപയുടെ വികസനപദ്ധതികളാണ് കര്‍ണ്ണാടകയില്‍ മോദി ഉദ്ഘാടനം ചെയ്യുക.

699 കോടി മുടക്കി നവീകരിക്കുന്ന സെക്കന്തരാബാദ് സ്റ്റേഷന്‍ വികസന പദ്ധതികള്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തെലങ്കാനയില്‍ തുടക്കം കുറിക്കുന്നത്. അതിനുശേഷം ഹൈദരാബാദ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയിലും മോദി സംസാരിക്കും. വിശാഖപട്ടണത്ത് നിന്ന് സെക്കന്തരാബാദിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ്സും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. 650 കിലോമീറ്റര്‍ ദൂരം എട്ട് മണിക്കൂര്‍ കൊണ്ട് താണ്ടാനാകുമെന്നതാണ് ഈ പുതിയ വന്ദേഭാരത് എക്‌സ്പ്രസിന്റെ പ്രത്യേകത.  


കര്‍ണ്ണാടകയിലെ യാദ്ഗിര്‍, കലബുറഗി ജില്ലകളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. യാദ്ഗിറില്‍ ജല്‍ജീവന്‍ മിഷന്റെ ഭാഗമായുള്ള കുടിവെള്ള പദ്ധതിക്കും തുടക്കം കുറിക്കും. കലബുറഗിയില്‍ 50,000 പേര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയും നാരായണപുര ഡാമിന്റെ കനാല്‍ പുനരുദ്ധാരണപദ്ധതിയും ഉദ്ഘാടനം നിര്‍വഹിക്കും.  

 

 

    comment

    LATEST NEWS


    മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


    നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


    സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


    എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


    ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


    അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.