രാഷ്ട്രനേതാക്കളില്‍ ആഗോള തലത്തില്‍ ജനപ്രീതിയുടെ കാര്യത്തില്‍ ഇപ്പോഴും മുന്നില്‍ നരേന്ദ്രമോദി തന്നെ. മോണിംഗ് കണ്ള്ട്ട് എന്ന ഡാറ്റ ഇന്റലിജന്‍സ് കമ്പനിയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരമാണ് ജനപ്രീതിയില്‍ നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്.
ന്യൂദല്‍ഹി: രാഷ്ട്രനേതാക്കളില്‍ ആഗോള തലത്തില്‍ ജനപ്രീതിയുടെ കാര്യത്തില്‍ ഇപ്പോഴും മുന്നില്‍ നരേന്ദ്രമോദി തന്നെ. മോണിംഗ് കണ്ള്ട്ട് എന്ന ഡാറ്റ ഇന്റലിജന്‍സ് കമ്പനിയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരമാണ് ജനപ്രീതിയില്‍ നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്.
പ്രതികരിച്ചവരില്‍ 71 ശതമാനവും മോദിക്ക് അനുകൂലമായി വോട്ട് ചെയ്തു. 21 ശതമാനം എതിരായി വോട്ട് ചെയ്തു. മോണിംഗ് കണ്‍സള്‍ട്ട് പിന്തുടരാന് തുടങ്ങിയതിന് ശേഷം മോദിയുടെ അംഗീകാരത്തിന്റെ മതിപ്പ് ഏറ്റവുമധികം കുതിച്ചുയര്‍ന്നത് ദേശീയ തലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച 2020 മെയ് മാസത്തിലാണ്. മോദിയുടെ മതിപ്പ് ഏറ്റവും കുറഞ്ഞത് 2021ലെ മാരകമായ രണ്ടാം കോവിഡ് തരംഗത്തിന്റെ നാളുകളിലാണ്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ലഭിച്ചിരിക്കുന്നത് നെഗറ്റീവ് റേറ്റിംഗാണ്. മൈനസ് 43. ലോക് ഡൗണ്‍ കാലത്ത് പാര്‍ട്ടി നടത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബോറിസ് ജോണ്‍സനെതിരെ ജനരോഷം ഉയര്‍ന്നിരുന്നു. 69 ശതമാനം പേരും ഇദ്ദേഹത്തെ തള്ളി. നെഗറ്റീവ് റേറ്റിംഗ് ഉള്ള മറ്റ് നേതാക്കള്‍ ഇവരാണ്- ബൈഡന്, കാനഡയിലെ ട്രൂഡോ, ബ്രസീലിന്റെ ജെയ് ര്‍ ബൊല്‍സനാരോ, ഫ്രാന്‍സിന്റെ ഇമ്മാനുവല്‍ മാക്രോണ്‍, തെക്കന്‍ കൊറിയയുടെ മൂണ്‍ ജെയ്-ഇന്‍, ആസ്ത്രേല്യയുടെ സ്കോട്ട് മോറിസണ്‍, സ്പെയിനിന്റെ പെഡ്രോ സാചെസ് എന്നിവര്‍.
പ്രായപൂര്‍ത്തിയായ വീട്ടുകാരുടെ ഏഴ് ദിവസത്തെ ശരാശരി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് തീരുമാനിക്കുന്നത്.
നേതാക്കളുടെ അംഗീകാരത്തിന്റെ റേറ്റിംഗ് ലിസ്റ്റ് താഴെ:
നരേന്ദ്രമോദി- 71 ശതമാനം
ആന്‍ഡ്രെസ് മാനുവല്‍ ലോപെസ് ഒബ്രഡോര്‍- 66 ശതമാനം
മരിയോ ഡ്രാഗി- 60 ശതമാനം
ഫൂമിയോ കിഷിഡ- 48 ശതമാനം
ഒലഫ് സ്കോള്‍സ്- 44 ശതമാനം
ജോ ബൈഡന്- 43 ശതമാനം
ജസ്റ്റിന് ട്രൂഡോ- 43 ശതമാനം
സ്കോട്ട് മോറിസണ്‍- 41 ശതമാനം
പെഡ്രോ സാഞ്ചെസ്- 40 ശതമാനം
മൂണ്‍ ജെയ് ഇന്‍- 38 ശതമാനം
ബൊല്‍സനാരോ- 37 ശതമാനം
ഇമ്മാനുവല്‍ മാക്രോണ്‍- 34 ശതമാനം
ബോറിസ് ജോണ്സണ്- 26 ശതമാനം
പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി
പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന് പട്ടാളക്കാര്‍ കീഴടങ്ങി
എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം
തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്പര്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്