×
login
ബെംഗളൂരു നഗരത്തിന്‍റെ ശില്‍പി കെംപെഗൗഡ‍യ്ക്ക് 108 അടി ഉയരമുള്ള വെങ്കല പ്രതിമ‍; സമൃദ്ധിയുടെ നഗരശില്‍പിയുടെ പ്രതിമ അനച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ബെംഗളൂരു നഗരത്തിന്‍റെ സ്ഥാപകനായ കെംപെഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കലപ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി മോദി. 16ാം നൂറ്റാണ്ടിലാണ് കെംപെഗൗഡ കര്‍ണ്ണാടകയില്‍ ബെംഗളൂരു നഗരം സ്ഥാപിച്ചത്. ആ നഗരം പിന്നീട് സമൃദ്ധിയിലേക്ക് വളര്‍ന്നുപന്തലിക്കുകയും ചെയ്തു.

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്‍റെ സ്ഥാപകനായ കെംപെഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കലപ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി മോദി. 16ാം നൂറ്റാണ്ടിലാണ് കെംപെഗൗഡ കര്‍ണ്ണാടകയില്‍ ബെംഗളൂരു നഗരം സ്ഥാപിച്ചത്. ആ നഗരം പിന്നീട് സമൃദ്ധിയിലേക്ക് വളര്‍ന്നുപന്തലിക്കുകയും ചെയ്തു.  

വിജയനഗരസാമ്രാജ്യത്തിന്‍റെ മൂപ്പന്‍ കൂടിയാണ് കെംപെഗൗഡ. ഏതെങ്കിലും ഒരു നഗരസ്ഥാപകന് ഇത്രയും ഉയരമുള്ള പ്രതിമ ചരിത്രത്തില്‍ ഇതാദ്യമായതിനാല്‍ ഈ 108 അടി ഉയരമുള്ള പ്രതിമ ലോകറെക്കോഡ് പുസ്തകത്തില്‍ ഇടം പിടിച്ചുകഴിഞ്ഞു.  

ബെംഗളൂരു നഗരത്തിന്‍റെ വളര്‍ച്ചയ്ക്ക് കെംപെഗൗഡ നല്‍കിയ സംഭാവനകളുടെ ഓര്‍മ്മയ്ക്കാണ് ഈ പ്രതിമ സ്ഥാപിച്ചത്. ഐശ്വര്യത്തിന്‍റെ പ്രതിമ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബെംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 218 ടണ്ണോളം (ഇതില്‍ 98 ടണ്ണോളം വെങ്കലവും 120 ടണ്ണോളം സ്റ്റീലുമാണ് ഉപയോഗിച്ചിരിക്കുന്നത്.) ഭാരമുള്ള ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.  


പ്രതിമയ്ക്കൊപ്പം ഒരു ചരിത്ര തീംപാര്‍ക്കും അടക്കം 23 ഏക്കറിലാണ് കെംപെഗൗഡയ്ക്ക് സ്മാരകം ഉയര്‍ന്നിരിക്കുന്നത്. 84 കോടി രൂപ ചെലവിലാണ് ഈ സ്മാരകം.  

ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ആദിചുഞ്ചനഗിരി മഠാധിപതി നിര്‍മ്മലാന്ദനാഥ സ്വാമിജി, കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, ബിജെപി പാര്‍ലെന്‍ററി ബോര്‍ഡ് അംഗമായ വി.എസ്. യെദിയൂരപ്പ, മുന്‍ മുഖ്യമന്ത്രി എസ്.എം.കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.  

1537ലാണ് കെംപെഗൗഡ ബെംഗളൂരു നഗരം സ്ഥാപിച്ചത്. ഇദ്ദേഹം പഴയ മൈസൂര്‍, തെക്കന്‍ കര്‍ണ്ണാടകയിലെ മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന കര്‍ണ്ണാടകത്തിലെ ശക്തരായ  വൊക്കലിംഗ സമുദായത്തിന്‍റെ പ്രതിനിധി കൂടിയാണ് കെംപെഗൗഡ. 

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.