login
'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജി‍യുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്ത‍യിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍

പ്രധാന എതിരാളികളായ ബിജെപിയെ നേരിടാനായി മമതാ ബാനര്‍ജിയുടെ മിക്ക റാലികളിലും 'ഖേലാ ഹൊബെ' മുദ്രാവാക്യം ഉപയോഗിക്കുന്നുണ്ട്

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ(കളി തുടങ്ങി)'യ്‌ക്കെതിരെ, നിയമസഭാ തെരഞ്ഞെടുപ്പ് റാലികളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണഗാനം, കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച മെഗാ റാലിയില്‍ തിരിച്ചടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയും കൊള്ളയുമെന്നാണ് മമതാ ബാനര്‍ജിയുടെ ഭരണത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഒന്നും ഒളിക്കാനില്ല. ബംഗാളിന് എല്ലാം അറിയാം. പക്ഷെ ഈ കളി(ഖേല്‍) തുടരാനാവില്ല. ഈ കളി അവസാനിപ്പിക്കണമെന്നും റാലിയില്‍ അണിനിരന്ന ലക്ഷങ്ങളോട് മോദി പറഞ്ഞു. 

മമതാ ബാനര്‍ജിയെ നേരിട്ട് വെല്ലുവിളിച്ച് മോദി പറഞ്ഞതിങ്ങനെ: 'ദീദി ഇത് ശ്രദ്ധിക്കൂ. ടിഎംസിയുടെ കളി അവസാനിച്ചിരിക്കുകയാണ്. കളി അവസാനിച്ചു. വികസനം തുടങ്ങി'. എട്ടു ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പ് മാര്‍ച്ച് 27ന് ആരംഭിക്കും. തൃണമൂല്‍ നേതാവായ ഡെബാംഗ്ഷൂ ഭാട്ടാചാര്യയാണ് 'ഖേലാ ഹൊബെ' ഗാനം രചിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

പ്രധാന എതിരാളികളായ ബിജെപിയെ നേരിടാനായി മമതാ ബാനര്‍ജിയുടെ മിക്ക റാലികളിലും 'ഖേലാ ഹൊബെ' മുദ്രാവാക്യം ഉപയോഗിക്കുന്നുണ്ട്. 'കളി തുടങ്ങി, നമ്മള്‍ നേരിടും, നമ്മള്‍ വിജയിക്കും' എന്നായിരുന്നു വെള്ളിയാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് ആമുഖമായി വാര്‍ത്താ സമ്മേളത്തില്‍ മമത പറഞ്ഞത്.  

 

    comment

    LATEST NEWS


    ശ്രീനാരായണ ഗുരുവും കുമാരനാശാനും


    ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


    ജലീലിന്റെ രാജി അനിവാര്യം


    ലിവര്‍പൂളിന് വിജയം


    വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


    ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


    വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


    ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.