×
login
സ്വന്തമായി വാഹനമില്ല, ഭൂമിയില്ല;ഗാന്ധി നഗറിലെ ഭൂമി ദാനം ചെയ്തു; സ്ഥാവര സ്വത്തുക്കളില്ലാതായതോടെ പ്രധാനമന്ത്രി‍യുടെ ആകെ ആസ്തി 2.23 കോടി

തന്‍റെ കൈവശമുണ്ടായിരുന്ന ഗുജറാത്തിലെ ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്തതോടെ മോദിയുടെ പേരില്‍ സ്ഥാവര സ്വത്തുക്കള്‍ ഇല്ലാതായെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ന്യൂദല്‍ഹി: തന്‍റെ കൈവശമുണ്ടായിരുന്ന ഗുജറാത്തിലെ ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്തതോടെ മോദിയുടെ പേരില്‍ സ്ഥാവര സ്വത്തുക്കള്‍ ഇല്ലാതായെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. . 2021 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 1.1 കോടി രൂപ വിലമതിക്കുന്ന സ്ഥാവരസ്വത്തുക്കള്‍ മോദിയ്ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ദാനം ചെയ്തതോടെ മോദിയ്ക്ക് സ്വന്തമായി ഭൂമിയില്ലാതായി.  

മോദിയുടെ ആകെ ആസ്തി 2.23 കോടി രൂപയാണെന്നതിന്‍റെ  കണക്കുകള്‍ പുറത്തുവിട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. ഇത് പ്രകാരം 2022 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം മോദിയുടെ ആകെ ആസ്തി 2.23 കോടി മാത്രമാണ്. ഇതില്‍ ഭൂരിഭാഗവും ബാങ്ക് നിക്ഷേപമാണ്. 2.1 കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റി റസീപ്റ്റായും മള്‍ട്ടി ഓപ്ഷന്‍ ഡിപ്പോസിറ്റ് സ്കീമായും എസ് ബി ഐയില്‍ നിക്ഷേപിച്ചിരിക്കുന്നു. സ്വന്തമായി വാഹനമില്ല.  ബാങ്ക് സേവിംഗ്സ് അക്കൗണ്ടിലുള്ളത് 46,000 രൂപയാണ്. 


ബോണ്ടുകളിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപമില്ല. 1.73 ലക്ഷം വിലമതിക്കുന്ന നാല് സ്വര്‍ണ്ണമോതിരങ്ങളുണ്ട്. കയ്യില്‍ പണമായുള്ളത് 35,250 രൂപ. പോസ്റ്റോഫീസില്‍ നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ 9 ലക്ഷത്തോളം വരും. 1.8 ലക്ഷം രൂപയുടെ എല്‍ ഐസി പോളിസികള്‍ ഉണ്ട്.  

 

 

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.