ദേശീയാന്വേഷണ ഏജന്‍സിയിലെ ഓഫീസര്‍മാരും പഞ്ചാബ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ന്യൂദല്‍ഹി : പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയില്‍ പാളീച്ചയുണ്ടായത് സംബന്ധിച്ച് റിട്ടയേര്‍ഡ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. വലിയ സുരക്ഷ വീഴ്ചയാണ് പഞ്ചാബില്‍ പ്രധാനമന്ത്രിക്ക് നേരിടേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചാബ് പോലീസ് വലിയ അലംഭാവം ആണ് സുരക്ഷ കാര്യത്തില്‍ കാട്ടിയത്. ഇത്തരം സംഭവങ്ങള്‍ മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ സംവിധാനങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ദേശീയാന്വേഷണ ഏജന്‍സിയിലെ ഓഫീസര്‍മാരും പഞ്ചാബ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ സുരക്ഷാ വീഴ്ച സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്തി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ സമിതിയുടെ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ഒരു ഭാഗത്തിനെ അനുകൂലിച്ചുകൊണ്ടുള്ള അന്വേഷണമല്ല, സ്വതന്ത്രാന്വേഷണമാണ് ഈ കേസില്‍ വേണ്ടത്. സുരക്ഷാവീഴ്ചയുടെ കാരണമെന്താണെന്നും ആരാണ് ഉത്തരവാദിയെന്നും ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍ എന്തൊക്കെ സുരക്ഷാ മുന്‍കരുതലുകള്‍ വേണമെന്നും സമിതി നിര്‍ദ്ദേശിക്കേണ്ടതാണ്. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
ഫിറോസ്പൂരില്‍ നടക്കാനിരുന്ന റാലിയില്‍ പങ്കെടുക്കാനായി യാത്ര തിരിക്കവേയാണ് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ യാത്ര തടയുകയായിരുന്നു. ഗതാഗത തടസ്സത്തെ തുടര്‍ന്ന് പതിനഞ്ച് മിനിട്ടോളം പ്രധാനമന്ത്രി ഫ്‌ളൈ ഓവറില്‍ കുടുങ്ങി കിടക്കുകയും ചെയ്തു. തുടര്‍ന്ന് മോദി പൊതു ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചതിനിടയിലാണ് സ്വതന്ത്രാന്വേഷണം ആവശ്യമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഒരു അന്വേഷണസമിതി രൂപീകരിച്ചതും അവര്‍ റിപ്പോര്‍ട്ട് നല്‍കിയതും.
താര തിളക്കമാര്‍ന്ന ആഘോഷ രാവില്‍ ഉലക നായകന്‍ പ്രകാശനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍ 2' ട്രെയിലര്‍ ട്രന്‍ഡിങ്ങിലേക്ക്
കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി
നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി
രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍
സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്