×
login
ആ കാലഘട്ടത്തിലെ ജനത്തിന്റെ സഹിഷ്ണുതയെയും ധീരതയെയും അഭിനന്ദിക്കുന്നു; വിഭജനകാലത്ത് ജീവന്‍വെടിഞ്ഞ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍അര്‍പ്പിച്ച് പ്രധാനമന്ത്രി

നമ്മുടെ ചരിത്രത്തിലെ ആ ദാരുണമായ കാലഘട്ടത്തില്‍ ദുരിതമനുഭവിച്ച എല്ലാവരുടെയും സഹിഷ്ണുതയെയും ധീരതയെയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരാണ് വിഭജന ഭീതിയുടെ അനുസ്മരണ ദിനം ആരംഭിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്

ന്യൂദല്‍ഹി: വിഭജന ഭീതിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വിഭജന വേളയില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്ന്, വിഭജനഭീതിയുടെ അനുസ്മരണ ദിനത്തില്‍, വിഭജനകാലത്ത് ജീവന്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നമ്മുടെ ചരിത്രത്തിലെ ആ ദാരുണമായ കാലഘട്ടത്തില്‍ ദുരിതമനുഭവിച്ച എല്ലാവരുടെയും സഹിഷ്ണുതയെയും ധീരതയെയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരാണ് വിഭജന ഭീതിയുടെ അനുസ്മരണ ദിനം ആരംഭിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇത് ഇന്ത്യയുടെ വിഭജന സമയത്ത് ജനങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളുടെയും ഇരകളാകപ്പെട്ടതിന്റെയും അനുസ്മരണമാണ്. വിഭജനത്തില്‍ നിരവധി കുടുംബങ്ങള്‍ പലായനം ചെയ്യുകയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

വിഭജനകാലത്ത് 10 മുതല്‍ 20 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു. രണ്ടു ദശലക്ഷത്തിനടുത്ത് ആളുകള്‍ മരണപ്പെടുകയും ചെയ്തു. സാമൂഹിക വിഭജനം, പൊരുത്തക്കേടുകള്‍ എന്നിവ നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയും ഐക്യത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും മനുഷ്യ ശാക്തീകരണത്തിന്റെയും ആത്മാവിനെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യക്കാരെ ഓര്‍മ്മിപ്പിക്കുകയാണ് ഇത് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു.

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.