പഞ്ചാബില്‍ പ്രധാനമന്ത്രിയ്ക്ക് സുരക്ഷാവീഴ്ചുയുണ്ടായ സംഭവം അന്വേഷിക്കാന്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര അന്വേഷണസംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഹിമ കോഹ് ലി എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.
ന്യൂദല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രിയ്ക്ക് സുരക്ഷാവീഴ്ചുയുണ്ടായ സംഭവം അന്വേഷിക്കാന്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര അന്വേഷണസംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഹിമ കോഹ് ലി എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.
മുന്‍ സുപ്രിംകോടതി ജഡ്ജി നേതൃത്വം നല്കുന്ന സ്വതന്ത്ര സമിതിയായിരിക്കും പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കുക. കേന്ദ്രത്തിനോടും പഞ്ചാബ് സര്‍ക്കാരിനോടും ഈ പ്രശ്നത്തില്‍ സ്വന്തം അന്വേഷണവുമായി മുന്നോട്ട് പോകരുതെന്നും സുപ്രീംകോടതി അഭ്യര്‍ത്ഥിച്ചു. സ്വതന്ത്രസമിതിയില്‍ ചണ്ഡീഗഢ് ഡിജിപി, എന്‍ ഐഎ ഐജി, പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയുടെ രജിസ്ട്രാര്‍ ജനറല്‍, പഞ്ചാബിലെ സുരക്ഷാചുമതലയുള്ള എഡിജിപി എന്നിവരെയും ഉള്‍പ്പെടുത്താനും സുപ്രീം കോടതി നിര്‍ദേശിച്ചു.
ലോയേഴ്സ് വോയ്സ് എന്ന സംഘടനയാണ് ഒരു സ്വതന്ത്ര അന്വേഷണ സംഘത്തെക്കൊണ്ട് പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ജനവരി അഞ്ചിനാണ് പ്രധാനമന്ത്രി മോദി സുരക്ഷാ വീഴ്ച മൂലം പഞ്ചാബിലെ ഫിറോസ്പൂരില്‍ റാലിയില്‍ പങ്കെടുക്കാനുള്ള തീരുമാനം റദ്ദാക്കിയത്. മോശം കാലാവസ്ഥ കാരണം വിമാനത്തിന് പകരം റോഡ് വഴി ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് യാത്രചെയ്യുമ്പോഴാണ് പ്രധാനമന്ത്രിയുടെ അകമ്പടി വാഹനം ഒരു ഫ്ളൈ ഓവറില്‍ 15 മുതല്‍ 20 മിനിറ്റോളം കുടുങ്ങിയത്. ചില കര്‍ഷക പ്രക്ഷോഭകര്‍ വഴി തടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ ജീവന് തന്നെ ഏറെ ഭീഷണി ഉയര്‍ത്തുന്നതായിരുന്നു ഈ സംഭവം.
ഇത്തരം അടിയന്തരഘട്ടത്തില്‍ പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് പഞ്ചാബ് പൊലീസിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുന്നത്. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരും പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെപ്പറ്റി അന്വേഷിക്കാന്‍ വേറെ വേറെ സമിതികളെ നിയോഗിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം അന്വേഷണങ്ങളുമായി മുന്നോട്ട് പോകരുതെന്ന് കേന്ദ്രത്തോടും പഞ്ചാബ് സര്‍ക്കാരിനോടും അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് സുപ്രീംകോടതി. കോടതി തന്നെ ഒരു സ്വതന്ത്ര അന്വേഷണകമ്മീഷനെ നിയോഗിച്ച പശ്ചാത്തലത്തിലാണ് ഈ അഭ്യര്‍ത്ഥന.
ഭരണഘടനയ്ക്കെതിരായ പരാമര്‍ശം: സജി ചെറിയാനെതിരെ നിയമവശങ്ങള്‍ പരിശോധിച്ച് സിപിഎം, എകെജി സെന്ററില്‍ അവയ്ലബിള് സെക്രട്ടറിയേറ്റും ചേരുന്നു
വരൂ, നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം; ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്തോയെന്ന് നോക്കാം; സജി ചെറിയാനെതിരെ ഹരീഷ് പേരടി
നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി നല്‍കാമെന്ന് ആഹ്വാനം;അജ്മേര്‍ ദര്‍ഗ പുരോഹിതന് രാജസ്ഥാന് പോലീസിന്റെ പിടിയില്‍
മെഡിസെപ്: ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു, പദ്ധതിക്ക് കീഴിലുള്ള ആശുപത്രികൾ നാമമാത്രം
'പൊറോട്ടയ്ക്ക് അമിത വില'; ആറ്റിങ്ങലില്‍ നാലംഗ സംഘം ഹോട്ടലുടമയുടെ തല അടിച്ചു പൊട്ടിച്ചു; ഗുരുതര പരിക്ക്
തളിയില്‍ ക്ഷേത്രത്തിലെ ആല്‍മരമുത്തശ്ശി ഓര്‍മയായി; കനത്ത മഴയിൽ ആല്‍മരം ഒരു വശത്തേക്ക്ചെരിഞ്ഞു, മുറിച്ചുമാറ്റിയത് അപകടം മുന്നിൽക്കണ്ട്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു