×
login
ലവ് ജിഹാദ് ദൗത്യം നടന്നില്ല; ഇസ്ലാമിലേക്ക് മാറാത്തതിന് പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച 21-കാരന്‍ ഇമാനെ തമിഴ്നാട് ‍പൊലീസ്‍ പിടികൂടി

ദളിത് ഹിന്ദു പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ആ കുട്ടിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന കാരണത്താല്‍ തമിഴ്നാട് പൊലീസ് 21-കാരന്‍ ഇമാന്‍ ഹനീഫിനെ അറസ്റ്റ് ചെയ്തു.

ചെന്നൈ: ദളിത് ഹിന്ദു പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ആ കുട്ടിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന കാരണത്താല്‍ തമിഴ്നാട് പൊലീസ് 21-കാരന്‍ ഇമാന്‍ ഹനീഫിനെ അറസ്റ്റ് ചെയ്തു.  

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇമാന്‍ ഈ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. പിന്നീട് ഈ പെണ്‍കുട്ടിക്കൊപ്പം താമസം തുടങ്ങി. ഇസ്ലാമിലേക്ക് മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സ്മാര്‍ട്ട് ഫോണ്‍ വഴി പെണ്‍കുട്ടിയുടെ മോശം ചിത്രങ്ങള്‍ ആ കുട്ടിയുടെ തന്നെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. .  

പിന്നാലെ പെണ്‍കുട്ടിയും ഇമാനും തമ്മില്‍ നില്‍ക്കുന്ന സഭ്യമല്ലാത്ത ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്കും കൂടുംബത്തിലുള്ളവര്‍ക്കും വാട്സാപ് വഴി അയച്ചു കൊടുത്തതായും പറയുന്നു. ഇനിയും ഇസ്ലാമിലേക്ക് മാറിയില്ലെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ വെളിപ്പുടുത്തുമെന്നും ഇമാന്‍ ഭീഷണിപ്പെടുത്തിയതായി അറിയുന്നു.  

ബുര്‍ഖയും ഹിജാബും ബലമായി അണിയിച്ച് പെണ്‍കുട്ടിയോട് വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും പറയുന്നു. "ആദ്യമൊക്കെ ഉടനെ വിവാഹം കഴിക്കാം എന്ന് ഇമാന്‍ സമ്മതിച്ചിരുന്നു. പിന്നീട് മദ്രസയില്‍ പേര് ചേര്‍ത്താല്‍ നിക്കാഹ് കഴിക്കാമെന്നായി. എന്നാല്‍ ഇതിനെ ഞാന്‍ എതിര്‍ത്തു"- പെണ്‍കുട്ടി പറയുന്നു.  


ഇമാന്‍ ഹനീഫ് പലപ്പോഴും മുറിയില്‍ കുടിച്ച് ലക്കുകെട്ട് വന്ന് ഉപദ്രവിച്ചിരുന്നതായും പെണ്‍കുട്ടി പരാതിപ്പെടുന്നു. ഒരിയ്ക്കല്‍ പെണ്‍കുട്ടിയുടെ സ്വര്‍ണ്ണക്കമ്മല്‍ ഊരിവാങ്ങി പണയം വെച്ചു. പിതാവിന് അസുഖമാണെന്ന നുണ പറഞ്ഞാണ് ഇത് ചെയ്തത്. പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തിയാണെന്ന് ആരോപിച്ച് ഇമാന്‍ ഈ പെണ്‍കുട്ടിയെ ഇടയ്ക്കിടെ അധിക്ഷേപിക്കുകയും ചെയ്തിരുന്നതായി പറയുന്നു. മതം മാറ്റത്തിന് വിസമ്മതിക്കുമ്പോഴായിരുന്നു ഇത്.  

"മതം മാറുന്നതിനെ എതിര്‍ത്തപ്പോഴെല്ലാം പട്ടികജാതി വര്‍ഗ്ഗക്കാരിയായിരിക്കുന്നതില്‍ എന്തിനാണ് ഇത്ര അഹങ്കരിക്കുന്നതെന്ന് ഇമാന്‍ അഹമ്മദ് ചോദിക്കുമായിരുന്നു". - പെണ്‍കുട്ടി പറയുന്നു.  

തിരുപ്പൂരിലെ ഒരു ലോക്കല്‍ ബനിയന്‍ കമ്പനിയിലാണ് ഇമാന്‍ ജോലി ചെയ്തിരുന്നത്. ജീവനില്‍ ഭയമുള്ളതുകൊണ്ട് പിന്നീട് പെണ്‍കുട്ടിക്ക് സ്വന്തം നാടായ കരൂരിലേക്ക് തിരിച്ചുപോയി.എന്നാല്‍ പിന്നീട് തന്‍റെ വിദ്യാഭ്യാസസര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും എടുക്കാന്‍ തിരുപ്പൂരിലേക്ക് പോയി. എന്നാല്‍ അപ്പോള്‍ ഇമ്രാന്‍ ആ സര്‍ട്ടിഫിക്കറ്റുകള്‍ തരാന്‍ വിസമ്മതിച്ചു. വൈകാതെ അയാള്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പരസ്യപ്പെടുത്തുകയും ചെയ്തു.  

"എന്‍റെ അച്ഛനമ്മമാരെയും ബന്ധുക്കളെയും തുടര്‍ച്ചയായി ഫോണി‍ല്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും എന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു"- പെണ്‍കുട്ടി പറയുന്നു. തുടര്‍ച്ചയായ മാനസിക പീഡനവും ശാരീരിക പീഢനവും സഹിക്കാതായപ്പോഴാണ് പെണ്‍കുട്ടി തിരുപ്പൂരിലെ നല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. തുടര്‍ന്ന് 354എ(ലൈംഗിക പീഢനം), 506(ഐ) (ക്രിമിനല്‍ സ്വഭാവമുള്ള ഭീഷണി) എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും 66സി, 66ഇ, 67എ എന്നീ ഐടി വകുപ്പുകളും ചേര്‍ത്തും പട്ടികജാതി-വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം (1989) എന്നീ നിയമവും പ്രകാരമാണ് ഇമാനെതിരെ കേസെടുത്തത്. മെയ് 11ന് അറസ്റ്റ് ചെയ്ത ശേഷം ഇമാനെ തിരുപ്പൂര്‍ ജില്ലാ ജയിലില്‍ അടച്ചു. 

  comment

  LATEST NEWS


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


  രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്


  തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്‍റെ അനുയായികള്‍ ബിജെപി പദയാത്രയെ ആക്രമിച്ചു; തിരിച്ചടിച്ച് ബിജെപി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.