×
login
പ്രധാനമന്ത്രി ആവാസ് യോജന‍ സുശക്തം; 3.61 ലക്ഷം വീടുകള്‍ക്ക് കൂടി അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ഇതില്‍ 89 ലക്ഷം വീടുകളുടെ പണി തുടങ്ങി. 52.5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറി. 7.52 ലക്ഷം കോടിയാണ് പദ്ധതിയുടെ ചെലവ്. കേന്ദ്ര വിഹിതം 1.85 ലക്ഷം കോടിയാണ്. ഇതില്‍ 1.13 ലക്ഷം കോടി അനുവദിച്ചു കഴിഞ്ഞു.

ന്യൂദല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന (നഗരം)യില്‍ 3.61 ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. 17 സംസ്ഥാനങ്ങളിലായിട്ടാണ് ഇവ പണിയുക. ഇതോടെ ഈ ദൗത്യത്തിനുകീഴില്‍ അനുവദിച്ച വീടുകളുടെ എണ്ണം 1.14 കോടിയായി. ഇതില്‍ 89 ലക്ഷം വീടുകളുടെ പണി തുടങ്ങി. 52.5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറി. 7.52 ലക്ഷം കോടിയാണ് പദ്ധതിയുടെ ചെലവ്. കേന്ദ്ര വിഹിതം 1.85 ലക്ഷം കോടിയാണ്. ഇതില്‍ 1.13  ലക്ഷം കോടി അനുവദിച്ചു കഴിഞ്ഞു.

പ്രാഥമികാരോഗ്യ സംവിധാനത്തിന് എഡിബി വായ്പ

പതിമൂന്നു സംസ്ഥാനങ്ങളിലെ പ്രാഥമികാരോഗ്യ സംവിധാനം മെച്ചപ്പെടുത്താന്‍  എഡിബി( ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക്) ഇന്ത്യക്ക് 300 ദശലക്ഷം ഡോളര്‍ വായ്പ നല്കും. ഇതിനുള്ള കരാറില്‍ ഇന്ത്യയും എഡിബിയും ഒപ്പിട്ടു. ചേരികളിലെ അഞ്ച് കോടിയിലേറെ പേരടക്കം 25 കോടി ആളുകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.  

പതിമൂന്ന് സംസ്ഥാനങ്ങളിലെ നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ആയുഷ്മാന്‍ ഭാരത്, വെല്‍നസ് കേന്ദ്രങ്ങള്‍, പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മിഷന്‍ എന്നിവ ഇവിടങ്ങളില്‍ വിപുലമായി നടപ്പാക്കും.

തൊഴില്‍ പരിശീലന പദ്ധതിക്ക് 3054 കോടി

ദേശീയ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് പദ്ധതി(ദേശീയ തൊഴില്‍ പരിശീലന പദ്ധതി) അഞ്ചു വര്‍ഷം കൂടി തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അപ്രന്റിസുകള്‍ക്ക് സ്‌റ്റൈപ്പന്റ് നല്കാന്‍ 3054 കോടി രൂപ  കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വ്യവസായ, വാണിജ്യ സ്ഥാപനങ്ങളില്‍ ഏകദേശം ഒമ്പത് ലക്ഷം പേര്‍ക്കാണ് പരിശീലനം നല്കുക. പദ്ധതി 2021 മുതല്‍ 2026 വരെയാണ് നീട്ടിയത്.

എന്‍ജിനിയറിങ്ങില്‍ ബിരുദവും ഡിപ്ലോമയും നേടിയവര്‍ക്ക്  തൊഴില്‍ പരിശീലന സമയത്ത് യഥാക്രമം മാസം 9000 രൂപയും 8000 രൂപയുമാണ് സ്‌റ്റൈപ്പന്റായി നല്കുക.

ഇതിനാണ് 3054 കോടി വകയിരുത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ചെലവഴിച്ചതിന്റെ നാലര ഇരട്ടിയാണ് ഇക്കുറി വകയിരുത്തിയിരിക്കുന്നത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ് ഈ തൊഴില്‍ പരിശീലന പദ്ധതി.

സമുദ്ര ഗവേഷണ പദ്ധതി തുടരും

കേന്ദ്ര സര്‍ക്കാരിന്റെ 'ഒ സ്മാര്‍ട്ട്' പദ്ധതി അഞ്ചു വര്‍ഷം കൂടി തുടരാന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി തീരുമാനിച്ചു. ഇതിന് 2177 കോടി രൂപയും അനുവദിച്ചു.  

ഓഷ്യന്‍ സര്‍വ്വീസസ്, മോഡലിങ്, ആപ്ലിക്കേഷന്‍, റിസോഴ്‌സസ് ആന്‍ഡ് ടെക്‌നോളജിയെന്നാണ് പദ്ധതിയുടെ മുഴുവന്‍ പേര്. സമുദ്ര സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുക, സമുദ്ര നിരീക്ഷണ ശൃംഖല  ശക്തമാക്കുക, സമുദ്രത്തിലെ അചേതന വിഭവങ്ങള്‍ സസ്യ ജന്തു ജാലങ്ങള്‍ എന്നിവയെ പറ്റി പഠിക്കുക, തീരമേഖലകളില്‍ ഗവേഷണം നടത്തുക എന്നിവയ്ക്കുള്ളതാണ് ഒ സ്മാര്‍ട്ട് പദ്ധതി.  

കൊച്ചിയിലെ  സെന്റര്‍ ഫോര്‍ മറൈന്‍ ലിവിങ് റിസോഴ്‌സസ് ആന്‍ഡ് ഇക്കോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച്, ചെന്നൈ തുടങ്ങിയ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക.

  comment

  LATEST NEWS


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തി സിപിഎം എഴുതിക്കുകയാണുണ്ടായത്


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17


  'മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.