login
കൃഷിനിയമങ്ങള്‍: കോണ്‍ഗ്രസിനെ ഒരിക്കല്‍കൂടി തുറന്നുകാട്ടി ബിജെപി; പ്രകാശ് ജാവദേക്കര്‍‍ പങ്കുവച്ചത് തരൂരിന്റെ 2010-ലെ ട്വീറ്റ്

കാര്‍ഷിക നിയമത്തിലും ഇടനിലക്കാരുടെ സമരത്തിലും കേന്ദ്രസര്‍ക്കാരിനെ നിരന്തരം ആക്രമിച്ച് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന വാദങ്ങളുടെ മുനയൊടിക്കുന്നതാണ് 2010-ലെ ശശി തരൂരിന്റെ ട്വീറ്റ്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശിതരൂരിന്റെ പത്തുവര്‍ഷം മുന്‍പുള്ള ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കാര്‍ഷിക നിയമത്തിലും ഇടനിലക്കാരുടെ സമരത്തിലും കേന്ദ്രസര്‍ക്കാരിനെ നിരന്തരം ആക്രമിച്ച് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന വാദങ്ങളുടെ മുനയൊടിക്കുന്നതാണ് 2010-ലെ ശശി തരൂരിന്റെ ട്വീറ്റ്. 'കാര്‍ഷിക നിയമങ്ങളിലെ കോണ്‍ഗ്രസ് കാപട്യത്തിന്റെ മറ്റൊരു തുറന്നുകാട്ടല്‍' എന്ന് ആരംഭിക്കുന്ന കുറിപ്പോടെയാണ് പ്രകാശ് ജാവദേക്കര്‍ സ്‌ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

2010-ല്‍ ശശി തരൂര്‍ ചെയ്ത ട്വീറ്റ് ഇവിടുണ്ട്. നേരേ വിപരീതമായിട്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും കോണ്‍ഗ്രസ് എംപി ചെയ്ത ട്വീറ്റിന്റെ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ അദ്ദേഹം പറയുന്നു. കര്‍ഷകര്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി കിട്ടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ട്വീറ്റില്‍ തരൂര്‍ ചൂണ്ടിക്കാട്ടുന്നതായി കാണാം. 

കൂടാതെ ധാന്യങ്ങളുടെ സംഭരണം സ്വാകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കേണ്ടതിനെപ്പറ്റിയും പറയുന്നു. 'ഓസ്‌ട്രേലിയ കൃഷി ചെയ്യുന്നതിനേക്കാള്‍ അധികം ഗോതമ്പ് സംഭരണ, വിതരണ നഷ്ടങ്ങള്‍ക്ക് നാം പാഴാക്കുന്നതായി കാണാം. ധാന്യസംഭരണത്തിലേക്ക് സ്വകാര്യമേഖല പോകേണ്ടത് യഥാര്‍ഥത്തില്‍ ആവശ്യമാണ്'.- തരൂരിന്റെ ട്വീറ്റില്‍ പറയുന്നു. 

അതിനിടെ കേന്ദ്ര കൃഷിനിയമങ്ങള്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമല്ല, രാജ്യത്തിനും ജനങ്ങള്‍ക്കും ആപത്താണെന്ന് ശനിയാഴ്ച രാഹുല്‍ ഗാന്ധി ആരോപിച്ചു. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

 

    comment

    LATEST NEWS


    കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്


    ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്


    ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ


    ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം


    ഡോക്ടര്‍ ഹെഡ്‌ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും


    സിപിഎമ്മിന്റെ അരുംകൊലകള്‍ ആത്മഹത്യകളാകുമ്പോള്‍!


    ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ആചാര സംരക്ഷണത്തിന് മുന്‍കൈയെടുത്ത ധീരരെ അഭിനന്ദിച്ച് നാട്; വായില്യാംകുന്ന് ക്ഷേത്രത്തിലെത്തി ശശികല ടീച്ചര്‍


    ആദ്യ വിജയം തേടി മുംബൈ ഇന്ത്യന്‍സ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.