×
login
നിതീഷ് കുമാറിനെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍‍‍‍: "പഴയ ടെഫ്ളോണ്‍ കോട്ടിംഗ് നിതീഷിനില്ല, ഇപ്പോഴത്തെ പരീക്ഷണം ബീഹാറില്‍ മാത്രം ഒതുങ്ങുന്നത്"

ഒരിയ്ക്കലും കേടുസംഭവിക്കാത്ത ടെഫ്ളോണ്‍ കോട്ടിംഗ് ഉള്ള നേതാവൊന്നുമല്ല നിതീഷ് കുമാറെന്ന് പ്രശാന്ത് കിഷോര്‍. നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ പ്രതികരണം.

ന്യൂദല്‍ഹി: ഒരിയ്ക്കലും കേടുസംഭവിക്കാത്ത ടെഫ്ളോണ്‍ കോട്ടിംഗ് ഉള്ള നേതാവൊന്നുമല്ല നിതീഷ് കുമാറെന്ന് പ്രശാന്ത് കിഷോര്‍. നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ പ്രതികരണം.  

"കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. 2010ല്‍ നിതീഷിന് 117 എംഎല്‍എമാരുണ്ടായിരുന്നു. 2015ല്‍ വെറും 72 എംഎല്‍എമാരായി. ഇപ്പോള്‍ അത് 43 ആയി. പല രാഷ്ട്രീയ നിരീക്ഷകരും പറയുന്നത് അദ്ദേഹത്തിന്‍റേത് ടെഫ്ളോണ്‍ പൂശിയ പ്രതിച്ഛായയാണ് എന്നാണ്. എന്നാല്‍ കണക്കുകള്‍ ഇത് കാണിക്കുന്നില്ല"- പ്രശാന്ത് കിഷോര്‍ പറഞ്ഞു.  


പ്രധാനമന്ത്രിയാകാനാണ് നിതീഷ് കുമാര്‍ ബിജെപിയുമായുള്ള കൂട്ടുകെട്ട് വിട്ടത് എന്ന വിമര്‍ശനത്തേയും പ്രശാന്ത് കിഷോര്‍ തള്ളി. "ഇദ്ദേഹം ചെയ്ത പരീക്ഷണം ബീഹാറില്‍ മാത്രം ഒതുങ്ങന്നതാണ് അതിന് ദേശീയ തലത്തില്‍ ഒരു പ്രത്യാഘാതമുണ്ടാകുമെന്ന് തോന്നുന്നില്ല. "

"2017 മുതല്‍ 2022 വരെ അദ്ദേഹം ബിജെപിക്ക് ഒപ്പമായിരുന്നു. പിന്നീട് അദ്ദേഹം മഹാഘട്ബന്ധനുമായി പരീക്ഷണം നടത്താമെന്ന് കരുതിക്കാണണം. പക്ഷെ ഇത് പൊതുജനത്തെ സംബന്ധിച്ചിടത്തോളം ഒരു മാറ്റവും വരുത്തുന്നില്ല. പണ്ട് ബിജെപിയ്ക്കൊപ്പം പോകുമ്പോഴും നിതീഷ് കുമാറിന്‍റെ നീക്കം വലിയ പരീക്ഷണമാണെന്ന് പലരും പറഞ്ഞു. പക്ഷെ എന്‍ഡിഎ വീണ്ടും വീണ്ടും കരുത്തരായി. ആര്‍ക്കും അവരെ തൊടാന്‍ കഴിയാത്ത വിധം അവര്‍ ശക്തരായി"- പ്രശാന്ത് കിഷോര്‍ പറഞ്ഞു. 

പ്രശാന്ത് കിഷോറിനെ ജനതാദള്‍(യു)വിന്‍റെ ഭാഗമാക്കാന്‍ പ്രശാന്ത് കിഷോര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ഇവര്‍ തമ്മിലുള്ള ബന്ധം പിരിയുകയായിരുന്നു. 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.