×
login
രാഷ്ട്രപതി തെരഞ്ഞെടുപ്പ്‍: ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ 13000 വോട്ടുമൂല്യത്തിന്‍റെ കുറവ്; വൈഎസ്ആര്‍-ബിജെഡി‍‍ പിന്തുണയില്‍ ജയം ഉറപ്പ്

രാജ്യസഭാ പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇപ്പോഴത്തെ ലോക്സഭാ-രാജ്യസഭാ-സംസ്ഥാന നിയമസഭകള്‍ ഉള്‍പ്പെടെയുള്ള വോട്ട് മൂല്യം കണക്കാക്കിയാല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയ്ക്ക് ജയം ഉറപ്പ്. ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്താല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ എന്‍ഡിഎയ്ക്ക് 13000 വോട്ടുമൂല്യം കുറവാണ്.

ന്യൂദല്‍ഹി: രാജ്യസഭാ പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇപ്പോഴത്തെ ലോക്സഭാ-രാജ്യസഭാ-സംസ്ഥാന നിയമസഭകള്‍ ഉള്‍പ്പെടെയുള്ള വോട്ട് മൂല്യം കണക്കാക്കിയാല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയ്ക്ക് ജയം ഏതാണ്ട് ഉറപ്പാണ്.  ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്താല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ എന്‍ഡിഎയ്ക്ക് 13000 വോട്ടുമൂല്യം കുറവാണ്.  അതായത് 50 ശതമാനത്തേക്കാള്‍ 1.2 ശതമാനം വോട്ടുമൂല്യം കുറവ്. 

പക്ഷെ പ്രതിപക്ഷത്തില്‍ നിന്നും ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഒഡിഷയിലെ ബിജു ജനതാ ദള്‍ (ബിജെഡി) എന്നിവയുടെ പിന്തുണ ഉറപ്പായതിനാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തന്നെ ഇക്കുറിയും രാഷ്ട്രപതിയാകും. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 43,000 വോട്ടുമൂല്യമുണ്ട്. ഇത് തന്നെ മതി എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍. ഇത് പ്രതിപക്ഷത്തിന് നന്നായി അറിയുന്നതുകൊണ്ടാണ് ശരത്പവാര്‍ പിന്‍മാറിയത്. ഈ പ്രായത്തില്‍ ഒരു തെരഞ്ഞെടുപ്പ് തോല്‍വി അദ്ദേഹം ആഗ്രഹിക്കുന്നില്ല.  

ബിജു ജനതാദളിനാകട്ടെ 31,000 വോട്ടുമൂല്യമുണ്ട്. എന്തായാലും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് മോദിയെ കൈവിടില്ല. ഉത്തര്‍പ്രദേശില്‍ നിന്നും മായാവതിയുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. ജൂലായ് 17നാണ് തെരഞ്ഞെടുപ്പ്. എന്‍ഡിഎയും പ്രതിപക്ഷപാര്‍ട്ടികളും ജൂണ്‍ 20ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. 

  comment

  LATEST NEWS


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.