ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ന്യൂദൽഹി: ഭയമില്ലാത്ത ഉറപ്പുള്ള ഭരണകൂടമാണ് ഇന്ന് ഇന്ത്യയെ നയിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സർജിക്കൽ സ്‌ട്രൈക്ക് മുതൽ തീവ്രവാദത്തിനെതിരായ കർശന നടപടികൾ, നിയന്ത്രണരേഖയ്ക്കും എൽഎസിക്കും യോജിച്ച പ്രതികരണം, ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് റദ്ദാക്കൽ എന്നിവ ഈ സർക്കാരിന്റെ വ്യക്തിത്വം നിർണയിക്കുന്നതാണെന്നും ദ്രൗപതി മുർമു പറഞ്ഞു.
ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യയുടെ ആത്മവിശ്വാസം വളരെ വലുതാണ്. ലോകം മുഴുവൻ വിവിധ കോണുകളിലൂടെ നമ്മുടെ രാജ്യത്തെ നിരീക്ഷിക്കുകയാണ്. സ്വന്തം ആവശ്യങ്ങൾക്കായി ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നില്ല. എന്നാൽ ലോകത്തിലെ പല പ്രശ്നങ്ങൾക്കും ഇന്ത്യ പരിഹാരം നിർദേശിക്കുന്നു. ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും ഏറ്റവും വലിയ ശത്രു അഴിമതിയാണെന്ന വ്യക്തമായ അഭിപ്രായമാണ് എന്റെ സർക്കാരിനുള്ളത്. അതുകൊണ്ടാണ് കഴിഞ്ഞ വർഷങ്ങളായി അഴിമതിക്കെതിരെ തുടർച്ചയായ പോരാട്ടം നടക്കുന്നത്.
വ്യവസ്ഥിതിയിൽ സത്യസന്ധരായവർ ബഹുമാനിക്കപ്പെടുമെന്ന് ഞങ്ങൾ ഉറപ്പുനൽകിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. എല്ലാവരുടെ വികസനമാണ് സർക്കാരിൻ്റെ ലക്ഷ്യം. ഗ്യാസ്, വൈദ്യുതി, വെള്ളം, പാർപ്പിടം തുടങ്ങിയ അവശ്യ സേവനങ്ങൾ പാവപ്പെട്ടവർക്ക് നൽകാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ജൽ ജീവൻ മിഷൻ കാരണം 11 കോടിയിലധികം ആളുകൾക്ക് ഇപ്പോൾ കുടി വെള്ളം ലഭ്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.
കൊച്ചി നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ രാസവാതക ചോര്‍ച്ച; എല്‍പിജി ചോര്‍ച്ചയുണ്ടായാല്‍ ചേര്‍ക്കുന്ന രാസവസ്തുവിന്റെ ഗന്ധം പരന്നതെന്ന് വിശദീകരണം
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്