×
login
മാംഗ്ലൂരിലെ പ്രഷര്‍കുക്കര്‍ സ്ഫോടനം‍‍ തീവ്രവാദപ്രവര്‍ത്തനത്തിന്‍റെ ഭാഗം; അന്വേഷണത്തിന് അഞ്ചംഗ എന്‍ഐഎ സംഘമെത്തി

മാംഗ്ലൂരില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം തീവ്രവാദപ്രവര്‍ത്തനത്തിന്‍റെ ഭാഗമായിരുന്നുവെന്ന് കര്‍ണ്ണാടക ഡിജിപി. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ ഉണ്ടായ പ്രഷര്‍കുക്കര്‍ സ്ഫോടനത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരന് പരിക്കേറ്റു. പൊള്ളലേറ്റ് മറ്റ് രണ്ടു പേരെ ആശൂപത്രിയിലാക്കി. മാംഗ്ലൂരിലെ പ്രാന്തപ്രദേശമായ കങ്കിനാടി പൊലീസ് സ്റ്റേഷന്‍ അതിര്‍ക്കുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.

ബെംഗളൂരു: മാംഗ്ലൂരില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം തീവ്രവാദപ്രവര്‍ത്തനത്തിന്‍റെ ഭാഗമായിരുന്നുവെന്ന് കര്‍ണ്ണാടക ഡിജിപി. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ ഉണ്ടായ പ്രഷര്‍കുക്കര്‍ സ്ഫോടനത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരന് പരിക്കേറ്റു. പൊള്ളലേറ്റ് മറ്റ് രണ്ടു പേരെ ആശൂപത്രിയിലാക്കി. മാംഗ്ലൂരിലെ പ്രാന്തപ്രദേശമായ കങ്കിനാടി പൊലീസ് സ്റ്റേഷന്‍ അതിര്‍ക്കുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.  

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ എന്‍ ഐഎ എത്തി. സംഘം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ചോദ്യം ചെയ്തു. കേന്ദ്ര ഏജന്‍സികളോടൊപ്പം സംസ്ഥാന പൊലീസും അന്വേഷണം നടത്തുമെന്ന് ആഭ്യമന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.  

കോയമ്പത്തൂര്‍ സ്ഫോടനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സ്ഫോടനമുണ്ടായ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന പ്രേം രാജ് വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് തമിഴ്നാട്ടില്‍ നിന്നും സിം എടുത്തിരുന്നു. കോയമ്പത്തൂരില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടവും തീവ്രവാദപ്രവര്‍ത്തനത്തിന്‍റെ ഭാഗമാണെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ പ്രധാനപ്രതി ജമേഷ മുബിന്‍ കൊല്ലപ്പെട്ടിരുന്നു. മുബിന്‍റെ വീട്ടില്‍ നിന്നും സ്ഫോടകവസ്തുക്കള്‍ തമിഴ്നാട് പൊലീസ് കണ്ടെടുത്തിരുന്നു.  


ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന പ്രേംരാജിനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ ബാബു റാവു എന്നയാളുടെ സഹോദരനാണെന്ന് പറഞ്ഞ് പ്രേംരാജ് ഒരു ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. പക്ഷെ ഈ നമ്പറിലെ ഫോണെടുത്ത ബാബു റാവു പ്രേംരാജ് എന്ന് പേരുള്ള ആളെ കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. ഇത് കേസന്വേഷണത്തെ ബാധിച്ചു. 

ഒരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടാകുന്നതും കട്ടിയില്‍ ഉയര്‍ന്ന പുകയില്‍ ഓട്ടോറിക്ഷ മറഞ്ഞുപോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്. ഓട്ടോറിക്ഷയില്‍ നിരവധി പ്ലാസ്റ്റിക് ബാഗുകളുണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓട്ടോറിക്ഷയില്‍ എന്തോ പുകയുന്നത് പുറത്തു നിന്ന ആളുകള്‍ കണ്ടിരുന്നു. ഓട്ടോറിക്ഷക്കാരന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് സ്ഫോടനമുണ്ടായി.  

 

 

  comment

  LATEST NEWS


  വിവാഹേതര ലൈംഗികബന്ധം ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റം;ടൂറിസ്റ്റുകള്‍ക്കും നിയമം ബാധകം;ശരീയത്ത് ശക്തമാക്കി ബില്‍ പാസാക്കാന്‍ ഇന്തോനേഷ്യ


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.