×
login
മുന്‍കാല സര്‍ക്കാരിനെ നയിച്ചവര്‍ അഴിമതിയില്‍ പങ്കാളിത്തമുള്ളവര്‍, അഴിമതിക്കെതിരെ ശബ്ദിക്കാനുള്ള ഇച്ഛാശക്തിയുണ്ടായില്ല; കോണ്‍ഗ്രസ്സിനെതിരെ മോദി

അഴിമതി തുടച്ചു നീക്കുന്നതിനായി കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി തന്റെ സര്‍ക്കാര്‍ അശ്രാന്ത പരിശ്രമം നടത്തി വരികയാണ്. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളുടെ ഗുണങ്ങള്‍ ഇടനിലക്കാരനില്ലാതെ സാധാരണക്കാരിലേക്ക് നേരിട്ട് ലഭ്യമാകുന്ന സ്ഥിതിയിലേക്ക് ഇന്ന് രാജ്യം മാറിക്കഴിഞ്ഞു

ന്യൂദല്‍ഹി : അഴിമതിക്കെതിരെ ശബ്ദിക്കാനുള്ള ഇച്ഛാശക്തി മുന്‍ കാല സര്‍ക്കാരിനില്ലായിരുന്നെന്ന് കോണ്‍ഗ്രസ് ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് അഴിമതിയെ അതിജീവിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുണ്ട് എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിനെ നയിച്ചവര്‍ അഴിമതിയില്‍ പങ്കാളികളായിരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേയും സിബിഐയുടെയും സംയുക്തയോഗത്തില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കവേയാണ് മോദിയുടെ ഈ വിമര്‍ശനം.  

സുതാര്യമായ ഭരണമാണ് ഇപ്പോഴുള്ളത്. രാജ്യത്തിന് അതാണ് ആവശ്യം. അഴിമതി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. മുന്‍കാല സര്‍ക്കാരിന് അഴിമതിക്കെതിരെ ശബ്ദിക്കാന്‍ സാധിച്ചിരുന്നില്ല. സാധാരണക്കാരെ പിഴിയുന്ന നടപടിക്ക് അറുതി വരുത്തും. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇനിയും പൂര്‍ണ്ണമായി തടയാനായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

രാജ്യത്തു നിന്നും അഴിമതി തുടച്ചു നീക്കുന്നതിനായി കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി തന്റെ സര്‍ക്കാര്‍ അശ്രാന്ത പരിശ്രമം നടത്തി വരികയാണ്. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളുടെ ഗുണങ്ങള്‍ ഇടനിലക്കാരനില്ലാതെ സാധാരണക്കാരിലേക്ക് നേരിട്ട് ലഭ്യമാകുന്ന സ്ഥിതിയിലേക്ക് ഇന്ന് രാജ്യം മാറിക്കഴിഞ്ഞു. അഴിമതി നടത്തുന്ന് ചെറുതോ വലുതോ ആകട്ടെ സാധാരണക്കാരുടെ അവകാശങ്ങളാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. രാജ്യത്തെ വികസനത്തിനും ഇത് തടസ്സം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.  

 

 

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.