×
login
വില കുത്തനെ ഇടിഞ്ഞു; തക്കാളി പുഴയരികില്‍ കളഞ്ഞ് കര്‍ഷകര്‍, സർക്കാർ സംഭരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വേലന്താവളത്തില്‍ പ്രതിഷേധം

പ്രാദേശിക ഉല്‍പാദനം വര്‍ധിച്ചതോടെ തക്കാളിയുടെ വിലയിടിഞ്ഞതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. വിലയനുസരിച്ച്‌ ശരാശരി കര്‍ഷകന് എല്ലാ ചെലവും കഴിഞ്ഞ 500 രൂപപോലും ലഭിക്കാത്ത സ്ഥിതിയാണ്.

പൊള്ളാച്ചി: തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതോടെ പ്രതിഷേധവുമായി കർഷകർ. തമിഴ്‌നാട് അതിര്‍ത്തിയായ പൊളളാച്ചി കിണത്തുക്കടവില്‍ കിലോക്കണക്കിന് തക്കാളി കര്‍ഷകര്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ലേലം പോകാത്ത തക്കാളി തിരികെ കൊണ്ടുപോകാന്‍ കാശില്ലാതെ പുഴയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.  

കിലോക്ക് നാല് രൂപ വരെയാണ് ഇപ്പോള്‍ തക്കാളി വിറ്റഴിക്കുന്നത്. സർക്കാർ സംഭരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വേലന്താവളത്തില്‍ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തി. പ്രാദേശിക ഉല്‍പാദനം വര്‍ധിച്ചതോടെ തക്കാളിയുടെ വിലയിടിഞ്ഞതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.  വിലയനുസരിച്ച്‌ ശരാശരി കര്‍ഷകന് എല്ലാ ചെലവും കഴിഞ്ഞ 500 രൂപപോലും ലഭിക്കാത്ത സ്ഥിതിയാണ്.  

കൃത്യസമയത്ത് പണം ലഭിക്കാത്തതിനാല്‍ ഹോര്‍ട്ടികോര്‍പിനു നല്‍കാനും കര്‍ഷകര്‍ തയാറല്ല. വരും ദിവസങ്ങളില്‍ വില ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. ആഴ്ചകൾക്ക് മുമ്പ് കിലോയ്ക്ക് 37 മുതൽ 40 രൂപ വരെ വിലയുണ്ടായിരുന്ന തക്കളിയുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്. 

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.