login
നടന്‍ വിവേകിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

തമിഴ് നടന്‍ വിവേകിന്റെ നിര്യാണത്തില്‍ നിരവധിപേരാണ് അനുശോചനം രേഖപ്പെടുത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരവെ ഇന്ന് പുലര്‍ച്ചെ ദേഹ വിയോഗം നടന്നത്. തൂത്തുക്കുടിയിലെ കോവില്‍പട്ടിയില്‍ 1961 നവംബര്‍ 19 നാണ് വിവേകാനന്ദന്‍ എന്ന വിവേക് ജനിച്ചത്.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ് നടന്‍ വിവേകിന്റെ അകാല നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തി. പ്രശസ്ത തമിഴ് നടന്‍ വിവേകിന്റെ അകാല നിര്യാണം നിരവധി പേരെ ദുഖത്തിലാഴ്ത്തിയിട്ടുണ്ട്. ഹാസ്യരംഗങ്ങളിലെ അദ്ദേഹത്തിന്റെ ടൈമിങ്ങും, ബുദ്ധിപരമായ സംഭാഷണങ്ങളും പ്രേക്ഷകരെ രസിപ്പിച്ചു. വിവേകിന്റെ സിനിമകളിലും ജീവിതത്തിലും പരിസ്ഥിതിയോടും സമൂഹത്തോടുമുള്ള അദ്ദേഹത്തിന്റെ താത്പര്യം തിളങ്ങി. അദ്ദേഹത്തിന്റെ കുടുംബം, സുഹൃത്തുക്കള്‍, ആരാധകര്‍ എന്നിവരെ അനുശോചനം അറിയിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

തമിഴ് നടന്‍ വിവേകിന്റെ നിര്യാണത്തില്‍ നിരവധിപേരാണ് അനുശോചനം രേഖപ്പെടുത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരവെ ഇന്ന് പുലര്‍ച്ചെ ദേഹ വിയോഗം നടന്നത്. തൂത്തുക്കുടിയിലെ കോവില്‍പട്ടിയില്‍ 1961 നവംബര്‍ 19 നാണ് വിവേകാനന്ദന്‍ എന്ന വിവേക് ജനിച്ചത്. മധുരയിലെ അമേരിക്കന്‍ കോളജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം. മദ്രാസ് ഹ്യൂമര്‍ക്ലബിന്റെ സ്ഥാപകന്‍ പി.ആര്‍. ഗോവിന്ദരാജന്‍ സംവിധായകന്‍ കെ. ബാലചന്ദറിനെ പരിചയപ്പെടുത്തിയ ശേഷം സിനിമാ രംഗത്തേയ്ക്ക്.

സംവിധായകന്‍ കെ ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായി പ്രവര്‍ത്തിച്ചു. 1987 പുറത്തിറങ്ങിയ 'മാനതില്‍ ഉരുതി വേണ്ടും' ആണ് ആദ്യ ചിത്രം. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. സാമി, ശിവാജി, അന്യന്‍, ഖുഷി, റണ്‍, ഷാജഹാന്‍ തുടങ്ങി 220ലേറെ സിനിമകളില്‍ അഭിനയിച്ചു. അഞ്ചു തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം ലഭിച്ചു. മൂന്ന് തവണ മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

    comment

    LATEST NEWS


    പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


    മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


    ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


    ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


    ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


    പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു


    വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


    മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.