×
login
3,000 കടം വാങ്ങി സ്മാര്‍ട്ട് ഫോണ്‍ വാങ്ങി; യൂട്യൂബിലൂടെ സമ്പാദിക്കുന്ന ദിവസവേതനക്കാരന്‍ ഐസക് മുണ്ട‍യ്ക്ക് മന്‍ കിബാത്തില്‍ അഭിനന്ദനം

മന്‍ കി ബാത്തില്‍ ഇക്കുറി പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് പാത്രമായത് ഒഡീഷയിലെ ദിവസവേതനത്തൊഴിലാളിയായ ഐസക് മുണ്ട എന്ന 35 കാരന്‍.

ന്യൂദല്‍ഹി: മന്‍ കി ബാത്തില്‍ ഇക്കുറി പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് പാത്രമായത് ഒഡീഷയിലെ ദിവസവേതനത്തൊഴിലാളിയായ ഐസക് മുണ്ട എന്ന 35 കാരന്‍.

കോവിഡ് ലോക്ഡൗണ്‍ കാലത്ത് യുവാക്കള്‍ ജോലി ചെയ്യാനോ വരുമാനം നേടാനോ കഴിയാതെ പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ ഒരു കുഗ്രാമത്തിലെ ഈ ദിവസവേതനക്കാരന്‍ യൂട്യൂബിലൂടെ വീഡിയോ പോസ്റ്റ് ചെയ്ത് പണം സമ്പാദിച്ചു. ഐസക് മുണ്ടയുടെ പ്രചോദനം പകരുന്ന ഈ വിജയത്തെയാണ് പ്രധാനമന്ത്രി ഇക്കുറി മന്‍ കി ബാത്തില്‍ പ്രശംസിച്ചത്. മൂവായിരം രൂപ വായ്പയെടുത്ത് ഫോണ്‍ വാങ്ങിയാണ് ഐസക് മുണ്ട യൂട്യൂബില്‍ ചാനല്‍ തുടങ്ങി പണം സമ്പാദിച്ചത്. ഇന്ന് മുണ്ട ഓണ്‍ലൈനില്‍ ഒഡീഷക്കാര്‍ക്ക് മാത്രമല്ല, ഇന്ത്യയിലെ സാധാരണ തൊഴിലാളികളുടെ താരമാണ്.

'ഐസക് ജി പണ്ട് ദിവസവേതനത്തിന് ജോലി ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇന്‍റര്‍നെറ്റിലെ താരമായി മാറി. മുണ്ട യുട്യൂബിലൂടെ ധാരാളം സമ്പാദിക്കുന്നു. വീഡിയൊകളിലൂടെ പ്രാദേശിക വിഭവങ്ങള്‍, പാചകരീതികള്‍, ജീവിതശൈലി, കുടുംബം എല്ലാം പരിചയപ്പെടുത്തുന്നു. 2020 മാര്‍ച്ചില്‍ ഒഡീഷയിലെ പ്രാദേശികവിഭവമായ പഖാലിനെക്കുറിച്ചുള്ള വീഡിയോയാണ് ആദ്യം പോസ്റ്റ് ചെയ്തത്. അതിന് ശേഷം നൂറുകണക്കിന് വീഡിയോകള്‍ പോസ്റ്റ് ചെയ്തു. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അറിയാത്ത ജീവിത ശൈലി ഇതിലൂടെ കാണാന്‍ കഴിയുന്നു. മുണ്ട തന്റെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നത് 3,000 രൂപ കടം വാങ്ങിയാണ്. 7.77 ലക്ഷത്തിലധികം പേരാണ് ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. ആവശ്യത്തിന് കറിയില്ലാതെ എങ്ങിനെ ഒരൂ പാത്രം ചോറ് അതിവേഗം കഴിക്കാമെന്ന വീഡിയോ ഹിറ്റാണ്. '

  comment

  LATEST NEWS


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.