×
login
എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍; വിതരണ ചുമതല പൂര്‍ണമായും ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍; സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി

വാക്‌സീന്‍ നിര്‍മാതാക്കളില്‍നിന്ന് 75% വാക്‌സീനും കേന്ദ്രം വാങ്ങി സംഭരിക്കും. സംസ്ഥാനങ്ങള്‍ക്കുള്ള 25% ഉള്‍പ്പെടെയാണിത്. ബാക്കിയുള്ള 25% വാക്‌സീന്‍ സ്വകാര്യ ആശുപത്രികള്‍ക്കു വാങ്ങാം. പക്ഷേ ഒരു ഡോസിന് പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജ് ഈടാക്കാവൂവെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു

ന്യൂദല്‍ഹി: കൊറോണ വാക്‌സിന്‍ വിതരണത്തിന്റെ ചുമതല പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സംസ്ഥാനങ്ങളിലേക്കും സൗജന്യ വാക്‌സിനുകള്‍ എത്തിക്കും. ഇതിനായി കേന്ദ്രം 75 ശതമാനം വാകസിന്‍ സംഭരിക്കും. 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കെല്ലാം കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കും. 21 മുതല്‍ ഇതു നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.ഇനി മുതല്‍ വാക്‌സിനേഷന്‍ കേന്ദ്ര നിയന്ത്രണത്തിലാകും.വാക്‌സിന്‍ വിതരണം വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കും. 

വാക്‌സീന്‍ നിര്‍മാതാക്കളില്‍നിന്ന് 75% വാക്‌സീനും കേന്ദ്രം വാങ്ങി സംഭരിക്കും. സംസ്ഥാനങ്ങള്‍ക്കുള്ള 25% ഉള്‍പ്പെടെയാണിത്. ബാക്കിയുള്ള  25% വാക്‌സീന്‍ സ്വകാര്യ ആശുപത്രികള്‍ക്കു വാങ്ങാം. പക്ഷേ ഒരു ഡോസിന് പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജ് ഈടാക്കാവൂവെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. കോവിഡിനെ നേരിടാന്‍ രാജ്യത്ത് ഒരു പ്രത്യേക ആരോഗ്യ സംവിധാനംതന്നെ തയാറാക്കി. ഇത്രയേറെ ഓക്‌സിജന്‍ ഇന്ത്യയ്ക്ക് ഒരിക്കലും ആവശ്യം വന്നിട്ടില്ല. എല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കി. ഓക്‌സിജന്‍ ട്രെയിന്‍ വന്നു, സൈനികരുടെ സേവനം ഉപയോഗപ്പെടുത്തി.

കൊറോണ പോലെ അദൃശ്യനായ ഒരു ശത്രുവിനെ നേരിടാന്‍ ഏറ്റവും വലിയ ആയുധം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയെന്നതാണ്. ആറടി അകലം പാലിക്കുക, മാസ്‌ക് ഉറപ്പായും ധരിക്കുക. വാക്‌സീന്‍ എടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിച്ച രണ്ടു വാക്‌സീനുകളാണുള്ളത്. ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളേക്കാള്‍ ഒട്ടും പിന്നിലല്ല ഇന്ത്യ. രാജ്യത്തെ വിദഗ്ധര്‍ എത്രയും പെട്ടെന്ന് വാക്‌സീന്‍ തയാറാക്കുമെന്നതില്‍ വിശ്വാസമുണ്ട്. അതിനാലാണ് അവര്‍ക്കാവശ്യമായ സൗകര്യങ്ങളെല്ലാം തയാറാക്കി നല്‍കിയത്.

വരുംനാളുകളില്‍ വാക്‌സീന്‍ വിതരണം കൂടുതല്‍ ശക്തമാക്കും. രാജ്യത്ത് നിലവില്‍ ഏഴു കമ്പനികള്‍ പലതരം വാക്‌സീന്‍ തയാറാക്കുന്നുണ്ട്. മൂന്നിനം വാക്‌സീനുകളുടെ ട്രയല്‍ അവസാന ഘട്ടത്തിലാണ്. കുട്ടികള്‍ക്ക് കോവിഡ് ബാധിക്കുന്നത് കൂടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.  വരുംനാളുകളില്‍ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കുന്നതും പരിഗണിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

  comment

  LATEST NEWS


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


  ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


  ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍


  ജലരാജാക്കന്മാര്‍ക്ക് വിശ്രമം; തുഴപ്പെരുക്കവും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവകാലം കൂടി, അറുപതിലധികം വള്ളങ്ങള്‍ സംരക്ഷണമില്ലാതെ പ്രതിസന്ധിയിൽ


  ചുഴലിക്കാറ്റ്; ആറു മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം കടലാസിലൊതുങ്ങി, നിമിഷ നേരം കൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ തകർന്നത് 32 ഓളം വീടുകള്‍


  കോവിഡ് വാക്‌സിനേഷന്‍; വ്യാജ പ്രചാരണത്തിന് കേസെടുത്തു, വാക്‌സിന്‍ എടുക്കാന്‍ പോകുന്നവർ ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കരുത്


  വിദ്യാര്‍ത്ഥിയുടെ പഠനാവശ്യം കണക്ഷന്‍ നല്കാന്‍ പോയ ടെലികോം ജീവനക്കാര്‍ക്ക് പോലീസിന്റെ പെറ്റി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.