×
login
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ 750 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നേടിയതിന് ഇന്ത്യന്‍ ജനതയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സേവനങ്ങളും ചരക്കുകളും ഉള്‍പ്പെടെ ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 750 ബില്യണ്‍ ഡോളര്‍ കടന്നതോടെ കയറ്റുമതി മേഖലയില്‍ ഇന്ത്യ ചരിത്ര നാഴികക്കല്ല് കൈവരിച്ചതായി കേന്ദ്ര വാണിജ്യ, വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയല്‍ ഇന്നലെ വ്യക്തമാക്കി.

ന്യൂദല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ 750 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നേടിയതിന് ഇന്ത്യന്‍ ജനതയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ നേട്ടത്തിന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ഇതാണ് വരും കാലങ്ങളില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിന് ഉദാഹരണമെന്നും അദേഹം ട്വീറ്റ് ചെയ്തു.

സേവനങ്ങളും ചരക്കുകളും ഉള്‍പ്പെടെ ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 750 ബില്യണ്‍ ഡോളര്‍ കടന്നതോടെ കയറ്റുമതി മേഖലയില്‍ ഇന്ത്യ ചരിത്ര നാഴികക്കല്ല് കൈവരിച്ചതായി കേന്ദ്ര വാണിജ്യ, വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയല്‍ ഇന്നലെ വ്യക്തമാക്കി. ചൊവ്വാഴ്ച ന്യൂദല്‍ഹിയില്‍ നടന്ന അസോചം വാര്‍ഷിക സെഷന്‍ 2023: 'ഇന്ത്യയുടെ മത്സരശേഷി ശക്തിപ്പെടുത്തല്‍' എന്ന പരിപാടിയിലാണ് കേന്ദ്രമന്ത്രി ചരക്ക്, സേവന മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ചയെ സൂചിപ്പിച്ചത്.

സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുമ്പോള്‍ ഈ നേട്ടം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് മന്ത്രി ഗോയല്‍ തന്റെ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. 2020-2021ല്‍ ഇന്ത്യയുടെ കയറ്റുമതി 500 ബില്യണ്‍ യുഎസ് ഡോളര്‍ ആയിരുന്നു. ഉയര്‍ന്ന വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഈ അഭൂതപൂര്‍വമായ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

  comment

  LATEST NEWS


  നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


  വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


  ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


  അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


  സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്


  അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.