×
login
2070 ഓടെ 'നെറ്റ് സീറോ' എമിഷന്‍ ലക്ഷ്യം; ഗുജറാത്തില്‍ നടന്ന സംസ്ഥാന പരിസ്ഥിതിമന്ത്രിമാരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വനം, ജലസംരക്ഷണം, വിനോദസഞ്ചാരം, നമ്മുടെ ഗിരിവര്‍ഗ സഹോദരങ്ങള്‍ എന്നീ കാര്യങ്ങളില്‍ ഏകതാ നഗറിന്റെ സമഗ്ര വികസനം പരിസ്ഥിതി തീര്‍ഥാടനത്തിന്റെ മികച്ച ഉദാഹരണമാണ്. അന്താരാഷ്ട്ര സൗരസഖ്യം, ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യം, ലൈഫ് പ്രസ്ഥാനം എന്നീ ഉദാഹരണങ്ങളിലൂടെ, പുനരുല്‍പ്പാദക ഊര്‍ജമേഖലയില്‍ ഇന്ത്യ വന്‍ കുതിച്ചുചാട്ടം നടത്തുക മാത്രമല്ല, ലോകത്തെ മറ്റു രാജ്യങ്ങളെ നയിക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ ഏകതാ നഗറില്‍ പരിസ്ഥിതിമന്ത്രിമാരുടെ ദേശീയ സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഏകതാ നഗറിലേക്കും പരിസ്ഥിതിമന്ത്രിമാരുടെ ദേശീയ സമ്മേളനത്തിലേക്കും ഏവരേയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യ പുതിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്ന വേളയിലാണു സമ്മേളനം നടക്കുന്നതെന്നു പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.

വനം, ജലസംരക്ഷണം, വിനോദസഞ്ചാരം, നമ്മുടെ ഗിരിവര്‍ഗ സഹോദരങ്ങള്‍ എന്നീ കാര്യങ്ങളില്‍ ഏകതാ നഗറിന്റെ സമഗ്ര വികസനം പരിസ്ഥിതി തീര്‍ഥാടനത്തിന്റെ മികച്ച ഉദാഹരണമാണ്. അന്താരാഷ്ട്ര സൗരസഖ്യം, ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യം, ലൈഫ് പ്രസ്ഥാനം എന്നീ ഉദാഹരണങ്ങളിലൂടെ, പുനരുല്‍പ്പാദക ഊര്‍ജമേഖലയില്‍ ഇന്ത്യ വന്‍ കുതിച്ചുചാട്ടം നടത്തുക മാത്രമല്ല, ലോകത്തെ മറ്റു രാജ്യങ്ങളെ നയിക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.


ഇന്നത്തെ പുതിയ ഇന്ത്യ പുതിയ ചിന്തയും പുതിയ സമീപനവുമായി മുന്നോട്ടുപോകുകയാണ്.' പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയാണെന്നും രാജ്യത്തിന്റെ ആവാസവിജ്ഞാനത്തെ തുടര്‍ച്ചയായി ശക്തിപ്പെടുത്തുകയാണ്. നമ്മുടെ വനവിസ്തൃതി വര്‍ധിച്ചു. തണ്ണീര്‍ത്തടങ്ങളും അതിവേഗം വികസിക്കുന്നു. പ്രതിബദ്ധതകള്‍ നിറവേറ്റിയതിന്റെ നേട്ടത്തിന്റെ പശ്ചാത്തലത്തിലാണു ലോകം ഇന്ന് ഇന്ത്യയോടൊപ്പം ചേരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഗിര്‍ സിംഹങ്ങള്‍, കടുവകള്‍, ആനകള്‍, ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍, പുള്ളിപ്പുലികള്‍ എന്നിവയുടെ എണ്ണം വര്‍ഷങ്ങളായി വര്‍ധിക്കുകയാണ്. കുറച്ചുദിവസങ്ങള്‍ക്കുമുമ്പു മധ്യപ്രദേശില്‍ ചീറ്റപ്പുലികള്‍ വാസസ്ഥലത്തേയ്ക്കു മടങ്ങിയെത്തിയതിലൂടെ പുത്തന്‍ ആവേശവും ഉയര്‍ന്നു. 2070 ആകുമ്പോള്‍ 'നെറ്റ് സീറോ' എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട്, ഹരിത വളര്‍ച്ചയിലും ഹരിതപ്രവര്‍ത്തനങ്ങളിലുമാണു രാജ്യത്തിന്റെ ശ്രദ്ധയെന്നു പ്രധാനമന്ത്രി പറഞ്ഞു.

പ്രകൃതിയുമായുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ പരിസ്ഥിതിമന്ത്രാലയങ്ങളുടെ പങ്കിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. സംസ്ഥാനങ്ങള്‍ക്കു കഴിയുന്നതുപോലെ ചാക്രിക സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കണമെന്നു ഞാന്‍ എല്ലാ പരിസ്ഥിതിമന്ത്രിമാരോടും അഭ്യര്‍ത്ഥിക്കുന്നു. ഖരമാലിന്യ സംസ്‌കരണപ്രവര്‍ത്തനങ്ങളുടെ കരുത്ത് ഇതു വര്‍ധിപ്പിക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ പിടിയില്‍ നിന്നു നമ്മെ മോചിപ്പിക്കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.