×
login
ആരോഗ്യമേഖലക്ക് കൈത്താങ്ങായി 4000 കോടി രൂപയുടെ പദ്ധതി; തമിഴ്നാട്ടില്‍ 11 മെഡിക്കല്‍ കോളജുകള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

4000 കോടി രൂപ ചെലവിലാണ് പുതിയ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുന്നത്, ഇതില്‍ 2145 കോടി രൂപ കേന്ദ്രവും ബാക്കി തുക തമിഴ്നാടുമാണ് നല്കിയത്. വിരുദുനഗര്‍, നാമക്കല്‍, നീലഗിരി, തിരുപ്പൂര്‍, തിരുവള്ളൂവര്‍, നാഗപട്ടണം, ഡിണ്ടിഗല്‍, കല്ലക്കുറിച്ചി, അരിയല്ലൂര്‍, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍. താങ്ങാനാവുന്ന മെഡിക്കല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക,

ന്യൂദല്‍ഹി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സഹകരണത്തിന്റെ ഉത്തമ മാതൃകയായി തമിഴ്‌നാട്ടില്‍ 11 പുതിയ മെഡിക്കല്‍ കോളജുകള്‍. ഇന്ന് വൈകിട്ട് നാലിന് നടന്ന വീഡിയോ കോണ്‍ഫറന്‍സിലുടെ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

4000 കോടി രൂപ ചെലവിലാണ് പുതിയ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുന്നത്, ഇതില്‍ 2145 കോടി രൂപ കേന്ദ്രവും ബാക്കി തുക തമിഴ്നാടുമാണ് നല്കിയത്. വിരുദുനഗര്‍, നാമക്കല്‍, നീലഗിരി, തിരുപ്പൂര്‍, തിരുവള്ളൂവര്‍, നാഗപട്ടണം, ഡിണ്ടിഗല്‍, കല്ലക്കുറിച്ചി, അരിയല്ലൂര്‍, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍. താങ്ങാനാവുന്ന മെഡിക്കല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രകാരമാണിത്.


പുതിയ മെഡിക്കല്‍ കോളജുകള്‍ വഴി 1450 എംബിബിഎസ് സീറ്റുകള്‍ വര്‍ധിപ്പിക്കും. ചെന്നൈയില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ (സിഐസിടി) പുതിയ കാമ്പസ് സ്ഥാപിക്കും. 24 കോടി രൂപ ചെലവിലാണ് പുതിയ കാമ്പസ് പൂര്‍ണമായും കേന്ദ്ര ഗവണ്മെന്റിന്റെ ധനസഹായത്തോടെ നിര്‍മിച്ചിരിക്കുന്നത്.

Click Here: ആരോഗ്യമേഖലയക്ക് കുതിപ്പ്; ഏഴു വര്‍ഷം കൊണ്ട് നിര്‍മ്മിച്ചത് 209 മെഡിക്കല്‍ കോളജുകള്‍; ചരിത്രമെഴുതി മോദി സര്‍ക്കാര്‍

  comment

  LATEST NEWS


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍


  കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


  നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്


  സല്‍മാന്‍ റുഷ്ദി വെന്‍റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്‍


  'ഹര്‍ ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍


  ത്രിവര്‍ണ പതാകയില്‍ നിറഞ്ഞ് രാജ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.