×
login
ഡ്രോണ്‍ മഹോത്സവത്തിന് ആരംഭം; കൃഷി, പ്രതിരോധമേഖലകളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗം വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിരോധം, ദുരന്തനിവാരണം, കൃഷി, വിനോദസഞ്ചാരം, സിനിമ, വിനോദം തുടങ്ങിയ മേഖലകളില്‍ ഡ്രോണ്‍ സാങ്കേതികവിദ്യ വളരെ ഉപകാരമാകും. വരും ദിവസങ്ങളില്‍ ഈ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിക്കും. റോഡുകള്‍, വൈദ്യുതി, ഒപ്റ്റിക്കല്‍ ഫൈബര്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയുടെ വരവിന് ഗ്രാമങ്ങള്‍ സാക്ഷ്യം വഹിക്കുമ്പോഴും കൃഷിപ്പണികള്‍ പഴഞ്ചന്‍ രീതിയിലാണ്.

ദല്‍ഹി പ്രഗതി മൈതാനിയില്‍ 'ഭാരത് ഡ്രോണ്‍ മഹോത്സവ് 2022' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ഉത്സവം 'ഭാരത് ഡ്രോണ്‍ മഹോത്സവ് 2022' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 150 ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ പ്രധാനമന്ത്രി സമ്മാനിച്ചു. ഡ്രോണ്‍ സാങ്കേതിക വിദ്യ പാവപ്പെട്ടവര്‍ അടക്കമുള്ളവരുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിരോധം, ദുരന്തനിവാരണം, കൃഷി, വിനോദസഞ്ചാരം, സിനിമ, വിനോദം തുടങ്ങിയ മേഖലകളില്‍ ഡ്രോണ്‍ സാങ്കേതികവിദ്യ വളരെ ഉപകാരമാകും. വരും ദിവസങ്ങളില്‍ ഈ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിക്കും. റോഡുകള്‍, വൈദ്യുതി, ഒപ്റ്റിക്കല്‍ ഫൈബര്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയുടെ വരവിന് ഗ്രാമങ്ങള്‍ സാക്ഷ്യം വഹിക്കുമ്പോഴും കൃഷിപ്പണികള്‍ പഴഞ്ചന്‍ രീതിയിലാണ്. ഇത് ഉത്പാദനക്ഷമത കുറയ്ക്കും. ഭൂരേഖകള്‍ മുതല്‍ വെള്ളപ്പൊക്കം, വരള്‍ച്ച, ദുരിതാശ്വാസം വരെയുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ഇവയുടെ ഉപയോഗം ഗുണം ചെയ്യും.

കുറച്ച് മാസം മുമ്പ് വരെ ഡ്രോണുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് മിക്ക നിയന്ത്രണങ്ങളും നീക്കി. ഇന്ത്യ ക്രമണേ ഡ്രോണ്‍ നിര്‍മാണ കേന്ദ്രമായിമാറുകയാണ്. അദ്ദേഹം പറഞ്ഞു. ദല്‍ഹി പ്രഗതി മൈതാനിയിലാണ് പരിപാടി. നിരവധി ഡ്രോണ്‍ ഉത്പാദകര്‍ തങ്ങളുടെ ഡ്രോണുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.