×
login
കാര്യങ്ങള്‍ തകിടം മറിച്ച് തബ്‌ലീഗ്; മൂന്നു മിനിറ്റ് ഇടവേളയില്‍ സ്ഥിതിവിവരം അറിയിക്കണം; പത്തു മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിന് മോദി

വ്യാഴാഴ്ച രാവിലെ 11ന് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. മുഖ്യമന്ത്രിമാരെ കൂടാതെ, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്.

ന്യൂദല്‍ഹി: ലോക്ക്ഔട്ടിലൂടെ കൊറോണ പ്രതിരോധം മികച്ചരീതിയില്‍ രാജ്യത്തു മുന്നോട്ട് പോകവേ ദല്‍ഹി നിസാമുദ്ദീലെ മതസമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത് കനത്തതിരിച്ചടിയാകുന്നു. വൈറസ് ബാധ സാമൂഹികവ്യാപനത്തിലേക്ക് കടക്കാതിരിക്കാന്‍ അതീവജാഗ്രതയിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായ തബ് ലീഗില്‍ അധികം പേര്‍ പങ്കെടുത്ത പത്തു സംസ്ഥാനങ്ങളില്‍ കര്‍ശന നിരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. തമിഴ്‌നാട്, കേരളം, ബിഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, ആന്ധ്രപ്രദേശ്, അസം, മഹാരാഷ്ട്ര, മുഖ്യമന്ത്രിമാരോട് ഓരോ മൂന്നു മിനിറ്റിലും അതാതു സംസ്ഥാനത്ത് സ്ഥിതിവിവരങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ, വ്യാഴാഴ്ച രാവിലെ 11ന് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. മുഖ്യമന്ത്രിമാരെ കൂടാതെ, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്. മതസമ്മേളനത്തില്‍ നിന്നു പങ്കെടുത്ത് സംസ്ഥാനങ്ങളിലേക്ക് മടങ്ങിയെത്തിയവരേയും അവരുമായി ബന്ധപ്പെട്ടവരേയും കര്‍ശനമായും നിരീക്ഷണത്തില്‍ സൂക്ഷിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ദല്‍ഹിയില്‍ നിന്നു മടങ്ങിയെത്തുവരുടെ കൃത്യമായ കണക്കുകള്‍ ഇപ്പോഴും വ്യക്തമായിട്ടില്ല. കേരളത്തില്‍ നിന്നു തബ് ലീഗിനു പോയി തിരിച്ചെത്തിയ ചില ഇതരസംസ്ഥാന തൊഴിലാളികള്‍ ഇപ്പോഴും സത്യം തുറന്നു പറയുന്നില്ല. നാട്ടില്‍ പോയി വന്നതാണെന്നാണു ഇവര്‍ പറയുന്നത്. ഇവരുടെ യാത്രവിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ കൃത്യമായ വിവരങ്ങള്‍ വ്യക്തമാകൂ.

കേരളത്തില്‍ നിന്ന് നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത 310 പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.  സമ്മേളനത്തില്‍ പങ്കെടുത്ത 79 പേര്‍ സംസ്ഥാനത്ത് തിരിച്ചെത്തി. ഇവരെ നിരീക്ഷകേന്ദ്രത്തിലേക്ക് മാറ്റുകയാണ്.തിരുവനന്തപുരത്ത് നിന്ന് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ നിരീക്ഷണത്തിലാണ്.

സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളില്‍ നിന്നുള്ളവരും സമ്മേളനത്തില്‍ പങ്കെടുത്തതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.  അതേസമയം മതസമ്മേളത്തില്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുള്ള 45 പേര്‍ക്കും തെലങ്കാനയില്‍ നിന്നുള്ള 15 പേര്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം പേര്‍ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോള്‍ ചെറിയ മുറികളില്‍ 1500ഓളം പേരാണ്  കഴിഞ്ഞത്. 2191 വിദേശികള്‍ സമ്മേളനത്തിനെത്തിയതായാണു കണക്ക്.

 

  comment

  LATEST NEWS


  2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


  കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


  ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


  കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.