×
login
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയ‍യിലെത്തി; വിവിധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ചര്‍ച്ച‍‍ നടത്തും

. ഓസ്ട്രേലിയന്‍ കമ്പനികളുടെ സിഇഒമാരുമായും വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.

സിഡനി :  ത്രിരാഷ്ട്ര പര്യടനത്തിന്റെ അവസാന പാദത്തില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയിലെ സിഡ്നിയിലെത്തി. ഇവിടെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

ഇന്ത്യന്‍ പ്രവാസികളെയും മോദി  അഭിസംബോധന ചെയ്യും. ഓസ്ട്രേലിയന്‍ കമ്പനികളുടെ  സിഇഒമാരുമായും വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.

മുമ്പ്  ന്യൂദല്‍ഹിയില്‍ നടന്ന ഓസ്ട്രേലിയ-ഇന്ത്യ വാര്‍ഷിക  ഉച്ചകോടിയും  ഹിരോഷിമയില്‍ നടന്ന ജി 7 ഉച്ചകോടിയും ക്വാഡ് നേതാക്കളുടെ യോഗത്തിലും  നടന്ന ചര്‍ച്ചകളെ അടിസ്ഥാനപ്പെടുത്തിയാണ്  മോദിയുടെ ഓസ്ട്രേലിയ സന്ദര്‍ശനമെന്ന്  കഴിഞ്ഞ ദിവസം  ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്  പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്നും ജനങ്ങള്‍ തമ്മിലുള്ള ബന്ധം, പുനരുപയോഗ ഊര്‍ജം, പ്രതിരോധ-സുരക്ഷാ സഹകരണം എന്നിവ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. .


 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.