×
login
അഗ്നിപഥ് പദ്ധതി‍‍യെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി ; സൈനിക ശക്തിയെ ബിജെപിയുടെ പരീക്ഷണശാലയാക്കുകയാണെന്ന് പ്രിയങ്കഗാന്ധി

യുവാക്കളെ നാല് വര്‍ഷത്തെ സൈനിക സേവനത്തിന് അനുവദിക്കുന്ന മോദി സര്‍ക്കാരിന്‍റെ വിപ്ലവ പദ്ധതിയായ അഗ്നിപഥിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഈ പദ്ധതി വഴി രാജ്യത്തെ സൈനിക ശക്തിയെ ബിജെപിയ്ക്ക് വേണ്ടിയുള്ള പരീക്ഷണശാലയാക്കി മാറ്റുകയാണെന്ന് പ്രയിങ്ക വിമര്‍ശിച്ചു.

ന്യൂദല്‍ഹി: യുവാക്കളെ നാല് വര്‍ഷത്തെ സൈനിക സേവനത്തിന് അനുവദിക്കുന്ന മോദി സര്‍ക്കാരിന്‍റെ വിപ്ലവ പദ്ധതിയായ  അഗ്നിപഥിനെ   ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഈ പദ്ധതി വഴി രാജ്യത്തെ സൈനിക ശക്തിയെ ബിജെപിയ്ക്ക് വേണ്ടിയുള്ള പരീക്ഷണശാലയാക്കി മാറ്റുകയാണെന്ന് പ്രയിങ്ക വിമര്‍ശിച്ചു.  

ട്വീറ്ററിലായിരുന്നു പ്രിയങ്കയുടെ ഈ പ്രതികരണം. സേനയിലേക്കുള്ള റിക്രൂട്ട്മെന്‍റ് വഴി ബിജെപി രാജ്യത്തിന്‍റെ സൈനികശക്തിയെ പരീക്ഷണങ്ങള്‍ ചെയ്യാനുള്ള പരീക്ഷണശാലയാക്കി മാറ്റുന്നതെന്തിന്? നിരവധി വര്‍ഷങ്ങള്‍ പട്ടാളക്കാര്‍ സേനയെ സേവിക്കുന്നത് സര്‍ക്കാരിന് ബാധ്യതയാകുന്നുണ്ടോ? - പ്രിയങ്ക ഹിന്ദിയില്‍ പങ്കുവെച്ച ട്വീറ്റില്‍ ചോദിക്കുന്നു.  


17.5 യ്ക്കും 21നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് നാല് വര്‍ഷം സൈനിക സേവനം നടത്താന്‍ അനുവദിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും മൂന്ന് സേനാതലവന്മാരും കൂടിയോലോചിച്ച് നടപ്പാക്കിയ പദ്ധതിയാണിത്. ഇങ്ങിനെ നിയമിക്കപ്പെടുന്നവരില്‍ 25 ശതമാനം പേരെ തുടര്‍ന്നും സൈനിക സേവനം നടത്താന്‍ അനുവദിക്കും. ബാക്കിയുള്ള 75 ശതമാനം പേര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകാം. ഇക്കാലയളവില്‍ 30,000 രൂപ മുതല്‍ ശമ്പളവും നല‍്കും.  

 

    comment

    LATEST NEWS


    കാട്ടുകോഴിക്കെന്ത് സംക്രാന്തി? തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്താത്തത് അന്വേഷിക്കണമെന്ന് സന്ദീപ് വാചസ്പതി


    വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


    പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


    വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


    പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


    സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.