×
login
ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം‍ സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍‍: അനുരാഗ് താക്കൂര്‍

"14 വര്‍ഷമാണ് സവര്‍ക്കര്‍ ജയിലില്‍ കിടന്നത്. രാഹുല്‍ഗാന്ധി വീര്‍ സവര്‍ക്കറെ അപമാനിച്ചു. പക്ഷെ അപമാനത്തില്‍ നിന്നും ഇന്ദിരാഗാന്ധിയെക്കൂടി രാഹുല്‍ രക്ഷിയ്ക്കേണ്ടതായി വരും. കാരണം 1970ല്‍ സവര്‍ക്കറുടെ പേരില്‍ ബഹുമാനാര്‍ത്ഥം പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കിയത് ഇന്ദിരാഗാന്ധിയാണ്. "- അനുരാഗ് താക്കൂര്‍ പറഞ്ഞു.

ന്യൂദല്‍ഹി: സ്വന്തം കുടുംബത്തെ ശ്രീരാമന്‍റെ കുടുംബവുമായി താരതമ്യം ചെയ്യാന്‍ എങ്ങിനെയാണ് പ്രിയങ്കയ്ക്ക് ആകുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഈ കുടുംബം രാജ്യത്തിനും ഭരണഘടനയ്ക്കും മുകളിലാണെന്ന് സ്വയം ചിന്തിക്കുന്നവരാണെന്നും രാജ്യവും ഇവിടുത്തെ ജനങ്ങളും ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ടെന്നും അനുരാഗ് താക്കൂര‍് കുറ്റപ്പെടുത്തി.  

"സവര്‍ക്കറിനെപ്പോലെ താന്‍ നുണപറയില്ല, ഗാന്ധി കുടുംബത്തില്‍ നിന്നുള്ളയാളാണ് എന്നാണ് രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നത്. ഒരിയ്ക്കലും രാഹുല്‍ ഗാന്ധിയ്ക്ക് സവര്‍ക്കാര്‍ ആകാന്‍ കഴിയില്ല. കാരണം സവര്‍ക്കര്‍ ഒരിയ്ക്കലും ആറ് മാസത്തോളം വിദേശ ടൂര്‍ നടത്തുന്ന വ്യക്തിയായിരുന്നില്ല"- അനുരാഗ് താക്കൂര്‍ പറഞ്ഞു.  

"സവര്‍ക്കര്‍ ഒരിയ്ക്കലും പണിയെടുത്ത ശേഷം വിദേശ യാത്ര ആഗ്രഹിച്ചിട്ടില്ല. കാരണം അദ്ദേഹം സ്വന്തം ജീവിതം രാജ്യത്തിന് സമര്‍പ്പിച്ച വ്യക്തിയാണ്. 14 വര്‍ഷമാണ് സവര്‍ക്കര്‍ ജയിലില്‍ കിടന്നത്. രാഹുല്‍ഗാന്ധി വീര്‍ സവര്‍ക്കറെ അപമാനിച്ചു. പക്ഷെ അപമാനത്തില്‍ നിന്നും ഇന്ദിരാഗാന്ധിയെക്കൂടി രാഹുല്‍ രക്ഷിയ്ക്കേണ്ടതായി വരും. കാരണം 1970ല്‍ സവര്‍ക്കറുടെ പേരില്‍ ബഹുമാനാര്‍ത്ഥം പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കിയത് ഇന്ദിരാഗാന്ധിയാണ്. "- അനുരാഗ് താക്കൂര്‍ പറഞ്ഞു. 

    comment

    LATEST NEWS


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്


    അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.