×
login
യുപിയില്‍ കോണ്‍ഗ്രസിന്‍റെ മുഖമായ പ്രിയങ്ക മൗര്യ‍ബിജെപിയിലേക്ക്; പ്രിയങ്ക ഗാന്ധി പണം വാങ്ങി സീറ്റുനല്‍കുന്നുവെന്ന് വീണ്ടും ആരോപിച്ച് പ്രിയങ്ക മൗര്യ

ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ ലഡ്കി ഹൂം ലാഡ് ശക്തി ഹൂം" (ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, എനിക്ക് സമരം ചെയ്യാനാകും) എന്ന മുദ്രാവാക്യത്തിന്‍റെ മുഖമായ ഡോ. പ്രിയങ്ക മൗര്യ ബിജെപിയില്‍ ചേര്‍ന്നേക്കും. പണത്തിന് വേണ്ടി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ത്ഥി സീറ്റ് വില്‍ക്കുന്നുവെന്ന് തുറന്നടിച്ച് കഴിഞ്ഞ ദിവസമാണ് പ്രിയങ്ക മൗര്യ രംഗത്തെത്തിയത്.

ലഖ്നോ: ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ  ലഡ്കി ഹൂം ലാഡ് ശക്തി ഹൂം" (ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, എനിക്ക് സമരം ചെയ്യാനാകും)  എന്ന മുദ്രാവാക്യത്തിന്‍റെ മുഖമായ ഡോ. പ്രിയങ്ക മൗര്യ ബിജെപിയില്‍ ചേര്‍ന്നേക്കും.  പണത്തിന് വേണ്ടി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ത്ഥി സീറ്റ് വില്‍ക്കുന്നുവെന്ന് തുറന്നടിച്ച് കഴിഞ്ഞ ദിവസമാണ് പ്രിയങ്ക മൗര്യ രംഗത്തെത്തിയത്.  

ബുധനാഴ്ച ഡോ.പ്രിയങ്ക മൗര്യ ഉത്തര്‍പ്രദേശിലെ ലഖ്നോവിലെ ബിജെപി ഓഫീസ് സന്ദര്‍ശിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. മുലായം സിങ്ങ് യാദവിന്‍റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഡോ.പ്രിയങ്ക മൗര്യയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ  ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് അനുകൂലമായ കാറ്റ് വീശുകയാണ്.  ബിജെപിയില്‍ നിന്നും ചിലരെ അടര്‍ത്തിയെടുത്ത് മാധ്യമശ്രദ്ധ നേടിയ സമാജ് വാദി പാര്‍ട്ടി അഖിലേഷ് യാദവിന്‍റെ കുടുംബത്തില്‍ നിന്നു തന്നെ ഒരാള്‍ ബിജെപിയിലേക്ക് എത്തിയതോടെ അമ്പരന്നിരിക്കുകയാണ്.  

കോണ്‍ഗ്രസ് അജണ്ടയനുസരിച്ച് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അഹോരാത്രം പണിയെടുക്കുന്ന തനിക്ക്  തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സ്ഥാനാര്‍ത്ഥിടിക്കറ്റ് നിഷേധിക്കപ്പെട്ടെന്നും പണം വാങ്ങി പ്രിയങ്ക ഗാന്ധി സീറ്റ് വില്‍ക്കുകയാണെന്നും ഡോ. പ്രിയങ്ക മൗര്യ ആരോപിച്ചിരുന്നു.   "സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണ്.  പണം വാങ്ങിയാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കുന്നത് "- ഡോ.പ്രിയങ്ക ആരോപിക്കുന്നു.


സ്ത്രീ ശാക്തീകരണമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഇത്തവണത്തെ ഉത്തര്‍പ്രദേശിലെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ട. 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്നും പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കുമ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി രാപകല്‍ അധ്വാനിച്ചവരെ തഴഞ്ഞു.  പണം വാങ്ങി സീറ്റ് നല്‍കുന്നു എന്ന പരാതിയുമായി ഡോ. പ്രിയങ്ക കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ മുഖംമൂടിയാണ് ഉത്തര്‍പ്രദേശില്‍  അഴിഞ്ഞുവീഴുന്നത്.  സ്ത്രീകളുടെ വോട്ട് നേടാന്‍ മാത്രമാണ് വനിതാ നേതാക്കളെ പ്രിയങ്ക ഗാന്ധി ഉപയോഗിച്ചതെന്നും തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ സീറ്റുകള്‍ പണം വാങ്ങി വില്‍ക്കുകയാണെന്നും ആരോപിക്കപ്പെടുന്നു.  

"ലഡ്കി ഹൂം ലാഡ് ശക്തി ഹൂം (ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, എനിക്ക് സമരം ചെയ്യാനാകും) എന്ന മുദ്രാവാക്യമുയര്‍ത്തി സമരം ചെയ്തയാളാണ് ഞാന്‍.  സാമൂഹമാധ്യമങ്ങളില്‍ എന്നെ പിന്തുടരുന്നവരെ മുഴുവന്‍ കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തി. അവരുടെ വോട്ടര്‍മാരുടെ അടിത്തറ ശക്തിപ്പെടുത്താന്‍ എന്‍റെ ജാതി പിന്തുണ വരെ ഉപയോഗിച്ചു. മാരത്തോണിന് പെണ്‍കുട്ടികളെ കൊണ്ടുവരാനും തുടര്‍ച്ചയായി പെണ്‍കുട്ടികളെ അഭിസംബോധന ചെ.യ്ത് പ്രസംഗിക്കാനും പാര്‍ട്ടി എന്നോട് പറഞ്ഞു. പാര്‍ട്ടി ഏല്‍പിച്ച എല്ലാ ദൗത്യങ്ങളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍വ്വഹിച്ച വ്യക്തിയാണ് ഞാന്‍. പക്ഷെ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ അത് മറ്റാര്‍ക്കൊക്കെയോ കൊടുക്കുകയാണ്,"- ഡോ.പ്രിയങ്ക പറയുന്നു.  

'യുപിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടിക്കറ്റ് മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടവയാണ്. എനിക്കല്ല, പകരം പാര്‍ട്ടിക്ക് കനത്ത കൈക്കൂലി കൊടുക്കുന്നവര്‍ക്കാണ് സ്ഥാനാര്‍ത്ഥി ടിക്കറ്റ് കൊടുക്കുന്നത്. അതാണ് എന്‍റെ പരാതി. എന്തിനാണ് എന്നെ വഴിതെറ്റിച്ചത്? -ഡോ. പ്രിയങ്ക മൗര്യയുടെ ചോദ്യത്തിന് മുന്നില്‍ പ്രിയങ്ക ഗാന്ധിക്കും മറുപടിയില്ല. 

    comment

    LATEST NEWS


    ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


    ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


    കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


    മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി


    'ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയില്‍'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന്‍ മാധവന്‍ (വീഡിയോ)


    ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചു; പിണറായി കേരളത്തിന്റെ മുടിയനായ പുത്രനെന്ന് പി.കെ. കൃഷ്ണദാസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.