പ്രവാചകന് മുഹമ്മദ് നബിക്കെതിരേ പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന നൂപുര്‍ ശര്‍മയുടെ അറസ്റ്റ് ആവശ്യപ്പെട്ട് മുസ്ലിങ്ങള്‍ നടത്തിയ പ്രകടനം ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ അക്രമാസക്തമായി.റാഞ്ചി മെയിന്‍ റോഡില്‍ ഹനുമാന് ക്ഷേത്രത്തിനടുത്ത് നടത്തിയ പ്രകടനം നിയന്ത്രണം വിട്ടു. രോഷാകുലരായ പ്രകടനക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ റാഞ്ചി എസ് പിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു (വലത്ത്)
ന്യൂദല്‍ഹി: പ്രവാചകന് മുഹമ്മദ് നബിക്കെതിരേ പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന നൂപുര്‍ ശര്‍മയുടെ അറസ്റ്റ് ആവശ്യപ്പെട്ട് മുസ്ലിങ്ങള്‍ നടത്തിയ പ്രകടനം ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ അക്രമാസക്തമായി.റാഞ്ചി മെയിന്‍ റോഡില്‍ ഹനുമാന് ക്ഷേത്രത്തിനടുത്ത് നടത്തിയ പ്രകടനം നിയന്ത്രണം വിട്ടു. രോഷാകുലരായ പ്രകടനക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.
Twitter tweet: https://twitter.com/Mukesh_TNIE/status/1535202393851408384
കല്ലേറില്‍ റാഞ്ച് എസ് പിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഒരു ഇരുചക്രവാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. ഇപ്പോള്‍ ക്രമസമാധാനപാലനത്തിനായി 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഒടുവില്‍ പ്രകടനക്കാരെ പിരിച്ചുവിടാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് കണ്ടതോടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയ മുസ്ലിങ്ങള്‍ കല്ലേറ് തുടങ്ങിയതോടെ ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജും നടത്തി.
Twitter tweet: https://twitter.com/Mukesh_TNIE/status/1535242757136318465
റാഞ്ചി മെയിന്‍ റോഡില്‍ നിര്‍ത്തിയിട്ട കാറുകളുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സ്കൂട്ടറുകള് തല്ലിത്തകര്‍ത്തു. "ചില പൊലീസുകാര്‍ക്ക് പരിക്കേറ്റു. സമാധാനത്തിനായി കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു"- ഒരു സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. റാഞ്ചിയില്‍ രാവിലെ മുതലേ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞതോടെ ഇതിന് ശക്തികൂടി. റാഞ്ചിയിലെ 1100 കടകള്‍ ഷട്ടര്‍ താഴ്ത്തി.
പ്രവാചകന് മുഹമ്മദ് നബിക്കെതിരേ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ദല്‍ഹി ജുമാ മസ്ജിദിലും മറ്റുപല പള്ളികളിലും വെള്ളിയാഴ്ച നിസ്കാരത്തിനു ശേഷം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.
എന്നാല്‍ ദല്‍ഹി ജുമാമസ്ജിദിന് മുന്നില്‍ നിന്നും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന പ്രകടനം ഇമാമിന്റെ അറിവോടെയല്ലെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. 'മസ്ജിദ് കമ്മിറ്റിയില്‍ നിന്ന് പ്രതിഷേധത്തിന് ആഹ്വാനമൊന്നും ഉണ്ടായിട്ടില്ല. ഇന്നലെ ആളുകള്‍ പ്രതിഷേധിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ ജുമാ മസ്ജിദ് കമ്മിറ്റിയില്‍ നിന്ന് പ്രതിഷേധത്തിന് ആഹ്വാനം ഇല്ലെന്ന് ഞങ്ങള്‍ അവരോട് വ്യക്തമായി പറഞ്ഞിരുന്നെന്ന് ദല്‍ഹി ജുമാ മസ്ജിദിലെ ഇമാമായ ഷാഹി ഇമാം പറഞ്ഞിരുന്നു.
'ആരാണ് പ്രതിഷേധിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല, അവര്‍ എഐഎംഐഎമ്മില്‍ പെട്ടവരോ ഒവൈസിയുടെ ആളുകളോ ആണെന്ന് ഞാന്‍ കരുതുന്നു. പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് കഴിയും, പക്ഷേ ഞങ്ങള്‍ അവരെ പിന്തുണയ്ക്കില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിഷേധക്കാരെ നീക്കിയതായി ദല്‍ഹി പൊലീസ് അറിയിച്ചു. അതേസമയം, ലക്നൗവിലും കശ്മീരിലും വെള്ളിയാഴ്ച നിസ്കാരത്തിനു ശേഷം പള്ളികളില്‍ പ്രതിഷേധം അരങ്ങേറി.
വിലക്കയറ്റചര്‍ച്ചയ്ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്
പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി
ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്
വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്സ്ഓഫീസ് ഹിറ്റ്'
മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്
10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്മാന് അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്