×
login
അഗ്നിപഥ് :ട്രെയിന്‍ കത്തിക്കുകയും അക്രമത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന പ്രതിഷേധക്കാര്‍ക്ക് സൈന്യത്തില്‍ ജോലി നല്‍കില്ല : ലഫ്. ജനറല്‍ അനില്‍ പുരി

ട്രെയിന്‍ കത്തിക്കുകയും അക്രമപ്രവര്‍ത്തനങ്ങള്‍ പങ്കെടുക്കുകയും ചെയ്യുന്ന അക്രമികളായ യുവാക്കള്‍ ഒരിയ്ക്കലും സൈന്യത്തില്‍ ജോലി നല്‍കില്ലെന്ന് ലഫ്റ്റ്ന‍ന്‍റ് ജനറല്‍ അനില്‍ പുരി. മിലിറ്ററി അഫയേഴ്സ് വകുപ്പിന്‍റെ അഡീഷണല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

ന്യൂദല്‍ഹി: ട്രെയിന്‍ കത്തിക്കുകയും അക്രമപ്രവര്‍ത്തനങ്ങള്‍ പങ്കെടുക്കുകയും ചെയ്യുന്ന അക്രമികളായ യുവാക്കള്‍ ഒരിയ്ക്കലും സൈന്യത്തില്‍ ജോലി നല്‍കില്ലെന്ന് ലഫ്റ്റ്ന‍ന്‍റ് ജനറല്‍ അനില്‍ പുരി. മിലിറ്ററി അഫയേഴ്സ് വകുപ്പിന്‍റെ അഡീഷണല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം.  

അഗ്നീവീര്‍ തസ്തികയ്ക്ക് ജോലിക്കായി അപേക്ഷിക്കുമ്പോള്‍ അവര്‍ അക്രമപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് എഴുതി നല്‍കണം. അഗ്നിപഥ് പദ്ധതി പ്രകാരം പ്രവേശനം ലഭിക്കേണ്ട ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകളെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും വിശദീകരിക്കുമ്പോഴാണ് ലഫ്. ജനറല്‍ അനില്‍ പുരി ഇക്കാര്യം വ്യക്തമാക്കിയത്. അക്രമങ്ങളില്‍ പങ്കെടുത്ത് പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചവരെ ഇന്ത്യന്‍ സേനയില്‍ നിന്നും വിലക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹളയില്‍ പങ്കെടുത്തതുസംബന്ധിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ച് ജോലിയില്‍ പ്രവേശിച്ചാല്‍ തന്നെ പിന്നീടുള്ള അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ തെളിഞ്ഞാല്‍ ജോലി നഷ്ടമാകും. - അദ്ദേഹം പറഞ്ഞു.  


അഗ്നിവീറായി സേനകളില്‍ ചേരുന്നതിന് മുന്‍പ് പൊലീസ് വെരിഫിക്കേഷന്‍ ആവശ്യമാണ്. ഇന്ത്യന്‍ സേനയുടെ അടിത്തറ എന്നത് അച്ചടക്കമാണ്. ഇവിടെ തീവെപ്പിനും സ്വത്ത് നശിപ്പിക്കലിനും സ്ഥാനമില്ല. ഓരോരുത്തരും പ്രതിഷേധത്തിലോ അക്രമങ്ങളിലോ സ്വത്ത് നശിപ്പിക്കുന്നതിലോ പങ്കെടുത്തിട്ടില്ലെന്ന് സര്‍ട്ടിഫിക്ക് നല്‍കണം. 100 ശതമാനവും പൊലീസ് വിലയിരുത്തല്‍ ഉണ്ടാകും. അതില്ലാതെ ആര്‍ക്കും പ്രവേശിക്കാന്‍ കഴിയില്ല. - അദ്ദേഹം വിശദമാക്കി.  

 

 

  comment

  LATEST NEWS


  തമിഴ് നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ച ഡിഎംകെ എംപി എ.രാജ ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് അണ്ണാമലൈ


  വാജ്‌പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്‍കാന്‍ ഉമാഭാരതിയും ക്ഷണിച്ചു


  ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.