×
login
കര്‍ഷകസമരത്തിന്‍റെ പേരില്‍ റോഡ് ഉപരോധിക്കുന്നവര്‍ക്ക് പരോക്ഷമായ താക്കീത്- സമരത്തിന്‍റെ പേരില്‍ റോഡുകള്‍‍ തടയരുതെന്ന് സുപ്രീംകോടതി

കര്‍ഷകപ്രക്ഷോഭം മൂലം നോയ്ഡ-ദല്‍ഹി റൂട്ടില്‍ സാധാരണയാത്രക്കാര്‍ക്ക് ഒട്ടേറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതായി മോണിക്ക അഗര്‍വാള്‍ പറഞ്ഞു. സാധാരണ 20 മിനിറ്റ് മാത്രം എടുക്കുന്ന ദല്‍ഹി-നോയ്ഡ യാത്ര ഇപ്പോള്‍ രണ്ട് മണിക്കൂര്‍ വേണ്ടിവരുന്നു എന്നതായിരുന്നു മോണിക്ക അഗര്‍വാളിന്‍റെ പരാതി.

ന്യൂദല്‍ഹി: സമരത്തിന്‍റെ പേരില്‍ റോഡുകള്‍ തടയരുതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കര്‍ഷകസമരം മൂലം ദല്‍ഹി-നോയ്ഡ റോഡിലെ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തില്‍ നോയ്ഡ സ്വദേശി നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയിലായിരുന്നു കോടതിയുടെ ഈ വിധി.സഞ്ജയ് കിഷന്‍ കൗള്‍ നയിക്കുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.  

കര്‍ഷകപ്രക്ഷോഭം മൂലം നോയ്ഡ-ദല്‍ഹി റൂട്ടില്‍ സാധാരണയാത്രക്കാര്‍ക്ക് ഒട്ടേറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതായി മോണിക്ക അഗര്‍വാള്‍ പറഞ്ഞു. സാധാരണ 20 മിനിറ്റ് മാത്രം എടുക്കുന്ന ദല്‍ഹി-നോയ്ഡ യാത്ര ഇപ്പോള്‍ രണ്ട് മണിക്കൂര്‍ വേണ്ടിവരുന്നു എന്നതായിരുന്നു മോണിക്ക അഗര്‍വാളിന്‍റെ പരാതി. മോണിക്ക അഗര്‍വാളിന്‍റെ പരാതിയില്‍ ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.  

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ കഴിഞ്ഞ മൂന്ന് മാസമായി മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തുവരികയാണ്. ഈ അതിര്‍ത്തിയില്‍ പല റോഡുകളും അടഞ്ഞു. യാത്രക്കാര്‍ മണിക്കൂറുകളോളം നീണ്ട ഗതാഗത തടസ്സം അനുഭവിക്കുന്നു. ദല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ കേസില്‍ ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളെ കൂടി കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്.  


"എങ്ങിനെയാണ് നിങ്ങള‍് ഇത് പരിഹരിക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. നിയമപരമായോ, രാഷ്ട്രീയമായോ അതോ ഭരണനിര്‍വ്വഹണപരമായോ- എങ്ങിനെയാണ് നിങ്ങള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ പോകുന്നത്? എന്തായാലും യാതൊരു കാരണവശാലും റോഡ് തടസ്സപ്പെടാന്‍ പാടില്ല," ജഡ്ജി സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞു.  

കേസില്‍ വീണ്ടും ഏപ്രില്‍ 19ന് വാദം കേള്‍ക്കും. ഷഹീന്‍ബാഗ് സമരത്തിന്റെ ഭാഗമായും മാസങ്ങളോളം റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.

 

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.