×
login
പഞ്ചാബില്‍ ആം ആദ്മി വീണ്ടും കുരുക്കില്‍; അഴിമതി‍യുടെ പേരില്‍ അറസ്റ്റ് ചെയ്ത ഐഎഎസ് ഓഫീസറുടെ മകന്‍ വെടിയേറ്റ് മരിച്ചു

പഞ്ചാബില്‍ ആംആദ്മി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സമാധാന അന്തരീക്ഷം ഇല്ലാതാകുന്നതിന് മറ്റൊരു ഉദാഹരണം കൂടി. കഴിഞ്ഞ ദിവസം അഴിമതി ആരോപിച്ച് പഞ്ചാബ് സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം പഞ്ചാബ് വിജിലന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥന്‍റെ മകന്‍ ശനിയാഴ്ച വെടിയേറ്റ് മരിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് പോപ്ളിയുടെ ഭാര്യ (ഇടത്ത്) വെടിയേറ്റ് മരിച്ച കാര്‍ത്തിക് പോപ്ളി (നടുവില്‍) സഞ്ജയ് പോപ്ളി (വലത്ത്)

ലുധിയാന: പഞ്ചാബില്‍ ആംആദ്മി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സമാധാന അന്തരീക്ഷം ഇല്ലാതാകുന്നതിന് മറ്റൊരു ഉദാഹരണം കൂടി. കഴിഞ്ഞ ദിവസം അഴിമതി ആരോപിച്ച് പഞ്ചാബ് സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം പഞ്ചാബ് വിജിലന്‍സ് ബ്യൂറോ  അറസ്റ്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് പോപ്ളിയുടെ മകന്‍ ശനിയാഴ്ച വെടിയേറ്റ് മരിച്ചു.  

27 വയസ്സായ മകന്‍ വെടിയുണ്ടയേറ്റാണ് മരിച്ചത്. ഇത് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് പഞ്ചാബ് പൊലീസ്. എന്നാല്‍ ഇത് ആത്മഹത്യയല്ലെന്നും എന്തോ കള്ളക്കളി നടന്നിട്ടുണ്ടെന്നുമാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വീട്ടുകാര‍് ആരോപിക്കുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് തന്നെയാണ് മകന്‍ കാര്‍ത്തിക് പോപ്ളി വെടിവെച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.  


ഇതോടെ സിദ്ദു മസേവാല എന്ന കോണ്‍ഗ്രസുകാരനായ പോപ്പ് ഗായകന്‍ വെടിയേറ്റ് മരിച്ചതിന്‍റെ വിവാദം കെട്ടടങ്ങും മുന്‍പ് മറ്റൊരു മരണ വാര്‍ത്ത പഞ്ചാബിന്‍റെ ഉറക്കം കെടുത്തുകയാണ്.  

ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് പോപ്ളി ഇപ്പോള്‍ കസ്റ്റഡിയിലാണ്. അഴുക്കുചാലിനുള്ള പൈപ്പ് ലൈനിടാനുള്ള ടെണ്ടര്‍ നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു എന്നാരോപിച്ചാണ് സഞ്ജയ് പോപ്ളിയെ അറസ്റ്റ് ചെയ്തത്. "വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തങ്ങളെ പീഢിപ്പിച്ചെന്നും വീട്ടുവേലക്കാരിയില്‍ നിന്നും വ്യാജ പ്രസ്താവന ലഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പോപ്ളിയുടെ ഭാര്യ പറഞ്ഞു. ഈ സംഭവത്തില്‍ ആം ആദ്മി മുഖ്യമന്ത്രി ഭഗ് വന്ത് മാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

    comment

    LATEST NEWS


    കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


    അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


    സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


    വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


    'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.