login
കര്‍ഷകപ്രക്ഷോഭം:എന്തൊക്കെയായിരുന്നു; അവസാനം കേന്ദ്രം പറഞ്ഞിടത്തേക്ക്പഞ്ചാബ് ; കര്‍ഷകര്‍ക്കുള്ള പണം നേരിട്ട് അക്കൗണ്ടുകളിലേക്ക് നല്‍കാന്‍ സമ്മതം

കര്‍ഷകര്‍ക്കുള്ള താങ്ങുവില ബാങ്കുകളിലേക്ക് നേരിട്ടെത്തിക്കാത്ത പക്ഷം പഞ്ചാബില്‍ നിന്നുള്ള ധാന്യങ്ങള്‍ കേന്ദ്രം സ്വീകരിക്കില്ലെന്ന് ശക്തതമായ നിലപാടിനു പിന്നാലെയാണ് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രനിര്‍ദേശം സ്വീകരിച്ചത്. കേന്ദ്രത്തിന്റെ നിര്‍ദേശം നടപ്പാക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് സിങ് ബാദല്‍ പറഞ്ഞു.

ന്യൂദല്‍ഹി:കര്‍ഷകപ്രക്ഷോഭത്തിന്റെ പേരില്‍ എന്തൊക്കെയായിരുന്നു ബഹളം.കേന്ദ്രം മുട്ടുമടക്കേണ്ടി വരുമോ, വരില്ലേ, വരും എന്ന രീതിയിലുള്ള നൂറുകണക്കിന് വാര്‍ത്തകള്‍. ചര്‍ച്ചയൊന്നും വേണ്ട ആവശ്യം അക്ഷരം പ്രതി അനുസരിച്ചാല്‍ മതിയെന്ന ഇടനില സമരക്കാരുടെ അന്ത്യശാസനം. ദല്‍ഹി പിടിച്ചെടുക്കല്‍.

പ്രതിപക്ഷ  ബഹളങ്ങളും, കലാ(പ) പരിപാടികളും അവസാനിച്ചുകഴിഞ്ഞു, കരഞ്ഞു മിടുക്കനായ ടിക്കായത്തിനാണെങ്കില്‍ പോകുന്നിടത്തൊന്നും ആളില്ലാത്ത ഹരിയാനയിലെ കുറച്ചു ഭാഗങ്ങളിലും പഞ്ചാബിലും മാത്രമായി ഒതുങ്ങേണ്ട സ്ഥിതി. മാധ്യമങ്ങളാകട്ടെ ഈ വിഷയത്തില്‍ തവിടുപൊടിയുമായി. ഒന്നാം പേജുകള്‍ ദിവസങ്ങളോളം കര്‍ഷക ദുഖം പേറിയ പത്രങ്ങളുടെ ഉള്‍ പേജില്‍ പോലും വാര്‍ത്തയില്ല.

അവസാനം പഞ്ചാബ് പോലും കേന്ദ്രം പറഞ്ഞിടത്തേക്ക്.കര്‍ഷകര്‍ക്കുള്ള താങ്ങുവില ബാങ്കുകളിലേക്ക് നേരിട്ടെത്തിക്കാനുള്ള കേന്ദ്ര നിര്‍ദേശത്തില്‍ വഴങ്ങിയിരിക്കുകയാണ്പഞ്ചാബ് സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് താങ്ങുവില (ഡിബിറ്റി)ഡയറ്ക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി നടപ്പാക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന പഞ്ചാബ് സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയല്‍ നിരസിച്ചിരുന്നു. കേന്ദ്രമന്ത്രിയുമായി പഞ്ചാബ് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഇടനിലക്കാര്‍ക്ക് ലഭിക്കുന്ന 2.5% കമ്മീഷന്‍ തുടരുമെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ഷകര്‍ക്കുള്ള താങ്ങുവില ബാങ്കുകളിലേക്ക് നേരിട്ടെത്തിക്കാത്ത പക്ഷം പഞ്ചാബില്‍ നിന്നുള്ള ധാന്യങ്ങള്‍ കേന്ദ്രം സ്വീകരിക്കില്ലെന്ന് ശക്തതമായ നിലപാടിനു പിന്നാലെയാണ് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രനിര്‍ദേശം സ്വീകരിച്ചത്. കേന്ദ്രത്തിന്റെ നിര്‍ദേശം നടപ്പാക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് സിങ് ബാദല്‍ പറഞ്ഞു.

നാളെ മുതലാണ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് താങ്ങുവില എത്തി തുടങ്ങുക. മതിയായ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും അക്കൗണ്ടുകളുലേക്ക് താങ്ങുവില നിക്ഷേപിക്കുക. റാബി സീസണില്‍ ആരംഭിക്കുന്ന ഈ സേവനം കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ കൃത്യമായി നീരിക്ഷിക്കും. ആറുമാസത്തിനുള്ളില്‍ കൃഷി സംബന്ധമായ എല്ലാ ഭൂരേഖകളും ഒണ്‍ലൈനാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

നിലവില്‍ സംസ്ഥാനത്തുള്ള സംഭരണ ശേഷി കുറവായത്തിനാല്‍ ഭക്ഷ്യധാന്യങ്ങള്‍ നശിക്കുന്നത് തടയാന്‍ ഉടന്‍ നടപടികള്‍ എടുക്കുമെന്നും കേന്ദ്രം പഞ്ചാബ് സര്‍ക്കാരിന് ഉറപ്പ് നല്‍കി.

    comment

    LATEST NEWS


    ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


    രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


    പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


    മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


    ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


    ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


    ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


    പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.