×
login
ഇന്ത്യയില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ച് പുടിന്‍‍; വ്യാപാരം മെച്ചപ്പെടുത്താന്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി നോര്‍ത്ത് സൗത്ത് ഗതാഗത ഇടനാഴി തുറക്കുന്നു

ഇന്ത്യയുമായുള്ള വ്യാപാരം വിപുലമാക്കാന്‍ ഇന്ത്യയിലേക്ക് ഇറാനില്‍ നിന്നുള്ള ദൂരം കുറയ്ക്കുന്ന നോര്‍ത്ത് സൗത്ത് അന്താരാഷ്ട്ര ഗതാഗത ഇടനാഴി തുറക്കാനൊരുങ്ങി പുടിന്‍.

ന്യൂദല്‍ഹി: യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഒറ്റക്കെട്ടായി നിന്ന് ഇഞ്ചിഞ്ചായി റഷ്യയെ ഉപരോധത്തിലൂടെ ഇല്ലാതാക്കാന്‍ നോക്കുമ്പോള്‍ ഇന്ത്യയെ കൂടുതല്‍ ആശ്രയിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. ഇതിന്‍റെ ഭാഗമായി ഇന്ത്യയിലേക്ക് ഇറാനില്‍ നിന്നുള്ള ദൂരം കുറയ്ക്കുന്ന നോര്‍ത്ത് സൗത്ത് അന്താരാഷ്ട്ര ഗതാഗത ഇടനാഴി ( ഐഎന്‍ എസ് ടിസി) തുറക്കുകയാണ്. ഇന്ത്യയും റഷ്യയും തമ്മിലുള്ള എണ്ണ ഇടപാടില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഈയിടെ ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ വിതരണരാജ്യമായി റഷ്യ മാറിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ സൗദി അറേബ്യയെ മറികടന്നിരിക്കുകയാണ് റഷ്യ. ഇപ്പോള്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 16 ശതമാനം റഷ്യയില്‍ നിന്നാണ്. റഷ്യയ്ക്ക് ആശ്രയിക്കാവുന്ന  ഒരു പ്രധാന രാഷ്ട്രമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇതോടെയാണ് കൂടുതല്‍ വിപുലമായ വ്യാപാരസാധ്യത പുടിന്‍ തേടുന്നത്.

ഇരുരാജ്യങ്ങളെയും റെയില്‍, റോഡ്, കടല്‍ മാര്‍ഗ്ഗം ബന്ധിപ്പിക്കുന്നതാണ്  ഐഎന്‍ എസ് ടിസി. അസര്‍ബൈജാന്‍, ഇറാന്‍, കസാഖ്സ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍ എന്നിവ പങ്കെടുത്ത കാസ്പിയന്‍ കടല്‍ ഉച്ചകോടിയിലാണ് വ്ളാഡിമിര്‍ പുടിന്‍ ഐഎന്‍ എസ് ടിസി എന്ന ആശയം അവതരിപ്പിച്ചത്. റഷ്യ ഉള്‍പ്പെട്ട കാസ്പിയന്‍ ഫൈവിന്  (അഞ്ച് രാജ്യങ്ങള്‍ അടങ്ങിയ സംഘം) ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്നും ഐഎന്‍ എസ് ടിസി സെന്‍റ് പീറ്റേഴ്സ്ബെര്‍ഗിനെ ഇറാനുമായും ഇന്ത്യയുമായും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത ധമനിയാകുമെന്നും അദ്ദേഹം പറഞ്ഞു.  


ഐഎന്‍ എസ് ടിസി യാഥാര്‍ത്ഥ്യമായാല്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഗതാഗതച്ചെലവ് 30 ശതമാനം കുറയും. ചരക്ക് ഗതാഗതത്തിനുള്ള ചെലവും കുറയും. ഇത് റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഏറ്റവും എളുപ്പവഴിയായി മാറും. കാസ്പിയന്‍ കടലിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ഗതാഗത മാര്‍ഗ്ഗമായിരിക്കും ഇത്.  

 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.