×
login
ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍സന്ദര്‍ശനം ‍മെയ് 24ന്

2021 മാര്‍ച്ചിലെ ആദ്യ വെര്‍ച്വല്‍ സമ്മേളനം, 2021 സെപ്റ്റംബറില്‍ വാഷിംഗ്ടണ്‍ ഡി.സി.യിലെ വ്യക്തിഗത ഉച്ചകോടി, 2022 മാര്‍ച്ചില്‍ വെര്‍ച്വല്‍ മീറ്റിംഗ് എന്നിവയ്ക്ക് ശേഷം ക്വാഡ് നേതാക്കളുടെ നാലാമത്തെ ആശയവിനിമയമാണ് ടോക്കിയോയിലെ ഉച്ചകോടി.

ന്യൂദല്‍ഹി: ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 മെയ് 24ന് ടോക്കിയോയില്‍ നടക്കുന്ന ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടിയില്‍ യു.എസ്.എയുടെ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡന്‍, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവരോടൊപ്പം പങ്കെടുക്കും.  

2021 മാര്‍ച്ചിലെ ആദ്യ വെര്‍ച്വല്‍ സമ്മേളനം, 2021 സെപ്റ്റംബറില്‍ വാഷിംഗ്ടണ്‍ ഡി.സി.യിലെ വ്യക്തിഗത ഉച്ചകോടി, 2022 മാര്‍ച്ചില്‍ വെര്‍ച്വല്‍ മീറ്റിംഗ് എന്നിവയ്ക്ക് ശേഷം ക്വാഡ് നേതാക്കളുടെ നാലാമത്തെ ആശയവിനിമയമാണ് ടോക്കിയോയിലെ ഉച്ചകോടി. ഇന്‍ഡോപസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പര താല്‍പ്പര്യമുള്ള സമകാലിക ആഗോള പ്രശ്‌നങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകള്‍ കൈമാറാന്‍  ഈ ക്വാഡ് ഉച്ചകോടി, നേതാക്കള്‍ക്ക് അവസരമൊരുക്കുന്നു.


നേതാക്കള്‍ ക്വാഡ് സംരംഭങ്ങളുടെയും വര്‍ക്കിംഗ് ഗ്രൂപ്പുകളുടെയും പുരോഗതി അവലോകനം ചെയ്യും. സഹകരണത്തിന്റെ പുതിയ മേഖലകള്‍ തിരിച്ചറിയുകയും ഭാവി സഹകരണത്തിനുള്ള തന്ത്രപരമായ മാര്‍ഗനിര്‍ദേശവും കാഴ്ചപ്പാടും നല്‍കുകയും ചെയ്യും. മെയ് 24ന് പ്രധാനമന്ത്രിയും ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും തമ്മില്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. 2022 മാര്‍ച്ചില്‍ പ്രധാനമന്ത്രി കിഷിദ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നടന്ന 14ാമത് ഇന്ത്യജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ നിന്ന് ഇരു നേതാക്കള്‍ക്കും അവരുടെ സംഭാഷണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി കിഷിദയുമായുള്ള കൂടിക്കാഴ്ച അവസരമൊരുക്കും. സന്ദര്‍ശന വേളയില്‍, പ്രധാനമന്ത്രി ജപ്പാനിലെ വ്യവസായ പ്രമുഖരുമായി ഒരു ബിസിനസ് പരിപാടിയില്‍ പങ്കെടുക്കുകയും ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്യും.

2022 മെയ് 24ന് പ്രധാനമന്ത്രി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ്  ജോസഫ് ആര്‍. ബൈഡനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇക്കഴിഞ്ഞ ഏപ്രില്‍ 11ന് വെര്‍ച്വലായി നടന്ന അവരുടെ പതിവ് സംഭാഷണത്തിന്റെ തുടര്‍ച്ചയാണ് ഈ കൂടിക്കാഴ്ച .   ഇന്ത്യയുഎസ് തന്ത്രപരമായ പങ്കാളിത്തം   രണ്ട് നേതാക്കളും  അവലോകനം ചെയ്യുമെന്നും 2021 സെപ്റ്റംബറില്‍ പ്രസിഡന്റ് ബൈഡനുമായുള്ള പ്രധാനമന്ത്രിയുടെ ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. മേഖലാതലത്തിലും  ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവര്‍ കൈമാറും.

2022 മെയ് 21ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയിലെ പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയേക്കും. രണ്ട് നേതാക്കളും ഇന്ത്യഓസ്‌ട്രേലിയ സമഗ്ര പങ്കാളിത്തം അവലോകനം ചെയ്യുകയും മേഖലയിലെയും, ആഗോളതലത്തിലെയും സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.  രണ്ട് പ്രധാനമന്ത്രിമാരും തമ്മിലുള്ള അവസാന ഉഭയകക്ഷി കൂടിക്കാഴ്ച 2022 മാര്‍ച്ച് 21 ന് വെര്‍ച്വലായി  നടന്നു, തുടര്‍ന്ന് 2022 ഏപ്രില്‍ രണ്ടിന് ഇന്ത്യഓസ്‌ട്രേലിയ സാമ്പത്തിക ,  വ്യാപാര, സഹകരണ കരാറും  ഒപ്പുവച്ചു.

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.