×
login
പോപ്പുലര്‍ ഫ്രണ്ടു പോലുള്ള റാഡിക്കല്‍ സംഘടനകളെ നിരോധിക്കണമെന്ന് സൂഫി‍ പണ്ഡിതര്‍; താലിബാന്‍‍ ആശയങ്ങളെ ഇസ്ലാമിനുള്ളില്‍ നിന്നും എതിര്‍ക്കുമെന്നും യോഗം

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പൗരന്മാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടു പോലുള്ള സംഘടനകളെ നിരോധിക്കണമെന്ന് ന്യൂദല്‍ഹിയില്‍ സൂഫി മതപണ്ഡിതര്‍ സംഘടിപ്പിച്ച സര്‍വമത സൗഹാര്‍ദ യോഗം പ്രമേയം പാസാക്കി.

ന്യൂദല്‍ഹി: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പൗരന്മാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടു പോലുള്ള സംഘടനകളെ നിരോധിക്കണമെന്ന് ന്യൂദല്‍ഹിയില്‍ സൂഫി മതപണ്ഡിതര്‍ സംഘടിപ്പിച്ച സര്‍വമത സൗഹാര്‍ദ യോഗം പ്രമേയം പാസാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുഖ്യ ക്ഷണിതാവായിരുന്നു.  തീവ്രവാദ സംഘടനകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.സൂഫി മതപണ്ഡിതരുടെ സംഘടനയായ ഓള്‍ ഇന്ത്യ സൂഫി സജ്ജാദ നഷീന്‍ കൗണ്‍സില്‍ ആണ് സമ്മേളനം സംഘടിപ്പിച്ചത്.  

സുര്‍ തന്‍ സെ ജുഡാ (ശിരസ്സും ഉടലും വേര്‍പ്പെടുത്തുക) എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ താലിബാന്‍റേതാണെന്നും അത്തരം ആശയങ്ങള്‍ക്കെതിരെ ഇസ്ലാമിനുള്ളില്‍ തന്നെ എതിര്‍പ്പ് ശക്തമാക്കുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത സൂഫി മതപണ്ഡിതനും ഓള്‍ ഇന്ത്യ സൂഫി സജ്ജാദ നഷീന്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണുമായ ഹസ്റത്ത് സയിദ് നസീറുദ്ദീന്‍ ചിഷ്ടി പറഞ്ഞു.  

രാജ്യത്തെ വര്‍ഗ്ഗീയ കലാപങ്ങളില്‍ ഇനിയും നിശ്ശബദ് കാഴ്ചക്കാരായി നോക്കിനില്‍ക്കാനാവില്ലെന്ന് സൂഫി മതപണ്ഡിതരോട് ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവല്‍ പറഞ്ഞു. "നമ്മള്‍ സംഘടിക്കുകയും ശബ്ദമുയര്‍ത്തുകയും തെറ്റുകള്‍ മെച്ചപ്പെടുത്തുകയും വേണം. ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് ഒരു രാജ്യമാണെന്ന് തോന്നിപ്പിക്കണം''- ഡോവല്‍ പറഞ്ഞു.  

"ഇന്ത്യയുടെ പുരോഗതിയെ തന്നെ തടയുന്ന രീതിയില്‍ ചില ശക്തികള്‍ സമുദായ സംഘര്‍ഷം നടത്താന്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ മതത്തിന്‍റെയും ആശയങ്ങളുടെയും പേരില്‍ സംഘട്ടനവും വിദ്വേഷവും വളര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ സംഘടിച്ച് ശബ്ദമുയര്‍ത്തേണ്ടതായി വരും"- വിവിധ സമുദായത്തില്‍ വിശ്വാസികള്‍ തമ്മിലുള്ള ഐക്യം വളര്‍ത്താന്‍ വിളിച്ച യോഗത്തില്‍ അജിത് ഡോവല്‍ പറഞ്ഞു.  


ഈ മതമൗലിക വാദശക്തികളെ അപലപിച്ചതുകൊണ്ട് മാത്രം കാര്യമില്ല. സമൂഹത്തിനുള്ളില്‍ ഇറങ്ങിച്ചെന്ന് ഇതിനെതിരെ പ്രവര്‍ത്തിക്കണം.-അജിത് ഡോവല്‍ ചൂണ്ടിക്കാട്ടി.  

ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍ മതം, സിഖ്, ബുദ്ധിസം, ജൈനമതം എന്നീ വിവിധ വിശ്വാസസംഹിതകളില്‍ നിന്നുള്ള പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചകളും വാങ്ങല്‍കൊടുക്കലുകളും പ്രോത്സാപിക്കുക എന്നതായിരുന്നു സമ്മേളനത്തിന്‍റെ ലക്ഷ്യം. 

ഇസ്ലാം മതസഹിഷ്ണുതയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് മറ്റൊരു മതപണ്ഡിതനായ സയ്യിദ് സല്‍മാന്‍ ഹുസൈനി നദ് വി പറഞ്ഞു. ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കണമെന്ന് മൗലാന കല്‍ബെ ജവാദ് നഖ് വി ആവശ്യപ്പെട്ടു. 

പോപ്പുലര്‍ ഫണ്ട് പോലുള്ള റാഡിക്കല്‍ സംഘടനകളെ നിരോധിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത സൂഫി പുരോഹിതരും ആവശ്യപ്പെട്ടു. "എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. തീവ്രമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളെ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുക എന്നതാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) ഉള്‍പ്പെടെയുള്ള ഏതൊരു തീവ്ര സംഘടനയായാലും അവരെ നിരോധിക്കണം.' ഓള്‍ ഇന്ത്യ സൂഫി സജ്ജാദ നഷീന്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ഹസ്രത്ത് സയ്യിദ് നസറുദ്ദീന്‍ ചിഷ്തി പറഞ്ഞു.

റാഡിക്കല്‍ സംഘടനകളെ നിരോധിക്കണമെന്ന പ്രമേയം അംഗീകരിച്ചാണ് യോഗം അവസാനിച്ചത്. ഏതെങ്കിലും ദൈവത്തെ/ദൈവത്തെ/പ്രവാചകനെ ആരെങ്കിലും ചര്‍ച്ചകളില്‍/സംവാദങ്ങളില്‍ ടാര്‍ഗെറ്റുചെയ്യുന്നത് അപലപിക്കുകയും നിയമാനുസൃതമായി കൈകാര്യം ചെയ്യുകയും വേണമെന്നും  പ്രമേയത്തില്‍ പറയുന്നു.

  comment

  LATEST NEWS


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.