×
login
36 റഫാല്‍‍ യുദ്ധവിമാനങ്ങളും 2022ല്‍ ഇന്ത്യന്‍ വ്യോമസേന‍‍യുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ

ഫ്രാന്‍സില്‍ നിന്നും ലഭിക്കുന്ന 36 റഫാല്‍ യുദ്ധവിമാനങ്ങളും 2022ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറുമെന്ന് ഇന്ത്യന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബദോരിയ.

ന്യൂദല്‍ഹി: ഫ്രാന്‍സില്‍ നിന്നും ലഭിക്കുന്ന 36 റഫാല്‍ യുദ്ധവിമാനങ്ങളും 2022ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറുമെന്ന് ഇന്ത്യന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബദോരിയ.

ഹൈദരാബാദിലെ ദുണ്ഡിഗലില്‍ എയര്‍ഫോഴ്‌സ് അക്കാദമിയുടെ സംയുകത ബിരുദദാന ചടങ്ങില്‍ സംബന്ധിച്ച ശേഷം പത്രപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. '2022 ആണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തേണ്ട അന്തിമസമയം. കോവിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണ് ചില കാലതാമസം നേരിടുന്നത്. ചില ജെറ്റുകള്‍ പറഞ്ഞ സമയത്തേക്കാള്‍ നേരത്തെ എത്തിക്കഴിഞ്ഞു. അങ്ങിനെ നോക്കിയാല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയില്‍ ഭാഗമായി മാറ്റുന്ന പദ്ധതിയുടെ കാര്യത്തില്‍ നമ്മള്‍ സമയബന്ധിതമായി മുന്നേറുകയാണ്. '

2016 സെപ്തംബറിലാണ് ഫ്രാന്‍സില്‍ നിന്നും 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് 59,000 കോടി രൂപയുടെ കരാര്‍ ഇന്ത്യ ഒപ്പുവെച്ചത്. 2022 ഏപ്രിലോടെ മുഴുവന്‍ റഫാല്‍ ജെറ്റുകളും എത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് 2021 ഏപ്രിലില്‍ പറഞ്ഞിരുന്നു. '11 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. മാര്‍ച്ചോടെ 17 യുദ്ധവിമാനങ്ങള്‍ കൂടി എത്തും. ഇക്കാര്യത്തില്‍ 2022 ഏപ്രിലോടെ മുഴുവന്‍ റഫേല്‍ യുദ്ധവിമാനങ്ങളും ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും,' രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണിത്.

മെയ് മാസത്തില്‍ മൂന്ന് റഫാല്‍ ജെറ്റുകള്‍ കൂടി ഇന്ത്യയിലെത്തിയതോടെ ഇതിനോടകം 21 റഫാല്‍ ജെറ്റുകള്‍ ഇന്ത്യയില‍് എത്തിയിട്ടുണ്ട്. ആറാമത്തെ ബാച്ചില്‍ പെട്ട മൂന്ന് റഫാല്‍ ജെറ്റുകല്‍ ബംഗാളിലെ ഹാസിമാര എയര്‍ ബേസിലാണ് സജ്ജീകരിച്ചിരിക്കുന്നത്. നേരത്തെ എത്തിയ റഫാല്‍ ജെറ്റുകള്‍ വ്യോമസേനയുടെ 17ാം നമ്പര്‍ സ്‌ക്വാഡ്രന്‍റെ (ഗോള്‍ഡന്‍ ആരോസ്) ഭാഗമായി അംബാലയില്‍ സജ്ജമായിട്ടുണ്ട്.  

ഇന്ത്യയുടെ ഏറ്റവും വലിയ ആയുധക്കരാറാണ് റഫാല്‍ യുദ്ധവിമാനക്കരാര്‍. ഫ്രാന്‍സിലെ ഡസോള്‍ട്ട് കമ്പനിയാണ് റഫാല്‍ വിമാനങ്ങള്‍ വികസിപ്പിക്കുന്നത്. രാത്രിയും പകലും ഒരുപോലെ ആക്രമണശേഷിയുണ്ടെന്നതാണ് റഫാലിന്‍റെ പ്രത്യേകത. മണിക്കൂറില്‍ 1912 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാനുള്ള ശേഷിയുണ്ട്. അമേരിക്കയുടെ ഏഫ് 16, എഫ്18, റഷ്യയുടെ മിഗ് 35 എന്നിവയോട് കിടപിക്കാനുള്ള ശേഷി റഫാലിനുണ്ട്.

9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ റഫാലിന് ശേഷിയുണ്ട്. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട് മിസൈലുകള്‍ വഹിക്കാനാവും. ആണവ മിസൈല്‍ ആക്രമണത്തിനും ശേഷിയുണ്ട്. അത്യാധുനിക റഡാര്‍ സൗകര്യവും ഉണ്ട്. ശത്രുവിന്റെ റഡാറുകള്‍ നിശ്ചലമാക്കാനും സാധിക്കും.

  comment

  LATEST NEWS


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


  ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


  ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.