×
login
ദല്‍ഹി പൊലീസിനെ കളിപ്പിച്ച് രാഹുല്‍ ഗാന്ധി; മണിക്കൂറുകള്‍ ഉദ്വേഗത്തില്‍ നിര്‍ത്തിയ ശേഷം 10 ദിവസത്തിനകം മറുപടി നല്‍കാമെന്ന് രാഹുല്‍

ഭാരത് ജോഡോ യാത്രയ്ക്കിടിയില്‍ പല സ്ത്രീകളും തങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞതായുള്ള രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്ക് കൃത്യമായ വിശദീകരണം നല്‍കാതെ രാഹുല്‍ ഗാന്ധി. ഇതേക്കുറിച്ച് ചോദ്യം ചെയ്യാന്‍ വീട്ടിലെത്തിയ ദല്‍ഹി പൊലീസിനെ കാണാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല.

ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടിയില്‍ ജമ്മു കശ്മീരില്‍ പല സ്ത്രീകളും തങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞതായുള്ള രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്ക് കൃത്യമായ വിശദീകരണം നല്‍കാതെ രാഹുല്‍ ഗാന്ധി. ഇതേക്കുറിച്ച് ചോദ്യം ചെയ്യാന്‍ വീട്ടിലെത്തിയ ദല്‍ഹി പൊലീസിനെ കാണാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല.  

പകരം കുറെ മണിക്കൂറുകള്‍ക്ക് ശേഷം 10 ദിവസത്തിനകം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാമെന്ന മറുപടി നല്‍കുകമാത്രമാണ് രാഹുല്‍ ഗാന്ധി ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ ഈ മറുപടി അന്വേഷണത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ തെല്ലും സഹായിക്കില്ലെന്ന് ദല്‍ഹി പൊലീസ് മറപടി പറഞ്ഞു.  


നേരത്തെ രാഹുല്‍ഗാന്ധിയോട് ഇതേക്കുറിച്ച് ചോദിക്കാന്‍ ചെന്ന ദല്‍ഹി പൊലീസ് മണിക്കൂറുകള്‍ കാത്ത് നിന്നെങ്കിലും മൊഴി നല്‍കാന്‍ രാഹുല്‍ തയ്യാറായില്ല. പിന്നീടാണ് ഏവെടെയും തൊടാത്ത മറുപടി നല്‍കിയത്.  

കശ്മീരിലെ സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിനിരയായി എന്ന വിവരം രണ്ട് ദിവസത്തിനുള്ളില്‍ തരാനാകില്ലെന്ന് കോണ്‍ഗ്രസിന് വേണ്ടി വാര്‍ത്താസമ്മേളനം നടത്തിയ അഭിഷേക് മനു സിങ്ങ് വി പറഞ്ഞു. 

 ലണ്ടനില്‍ ഇന്ത്യയ്ക്കെതിരെ ഒരു പിടി ചെളിവാരിയെറിഞ്ഞതിന് വിശദീകരണം നല്‍കാത്ത രാഹുല്‍ ഗാന്ധി ഇപ്പോള്‍ പുതിയൊരു വെടിപൊട്ടിച്ച് വീണ്ടും പൊലീസിനെ വട്ടം കറക്കുകയാണ്. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.