മൈനസ് ഡിഗ്രിയില്‍ തണുത്തുവിറയ്ക്കുന്ന അന്തരീക്ഷത്തിലും വെറും ടി-ഷര്‍ട്ട് മാത്രം ധരിച്ച് ഭാരത് ജോഡോ യാത്രയില്‍ നടക്കുന്ന രാഹുല്‍ ഗാന്ധിയെ അമാനുഷികനായി കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഒരു സന്യാസിവര്യനെപ്പോലെയാണ് രാഹുല്‍ ഗാന്ധി എന്ന് വരെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. നടന്ന് നടന്ന് രാഹുല്‍ ഗാന്ധി അമാനുഷിക സിദ്ധി കൈവരിച്ചുവെന്ന് പ്രിയങ്ക ഗാന്ധിയും അഭിപ്രായപ്പെട്ടിരുന്നു.
ന്യൂദല്‍ഹി: മൈനസ് ഡിഗ്രിയില്‍ തണുത്തുവിറയ്ക്കുന്ന അന്തരീക്ഷത്തിലും വെറും ടി-ഷര്‍ട്ട് മാത്രം ധരിച്ച് ഭാരത് ജോഡോ യാത്രയില്‍ നടക്കുന്ന രാഹുല്‍ ഗാന്ധിയെ അമാനുഷികനായി കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഒരു സന്യാസിവര്യനെപ്പോലെയാണ് രാഹുല്‍ ഗാന്ധി എന്ന് വരെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. നടന്ന് നടന്ന് രാഹുല്‍ ഗാന്ധി അമാനുഷിക സിദ്ധി കൈവരിച്ചുവെന്ന് പ്രിയങ്ക ഗാന്ധിയും അഭിപ്രായപ്പെട്ടിരുന്നു.
മൈനസ് ഡിഗ്രിയില്‍ ചൂടുവസ്ത്രങ്ങള്‍ ധരിയ്ക്കാതെ വെറും ടീ ഷര്ട്ട് മാത്രം ധരിച്ച് എങ്ങിനെയാണ് രാഹുല്‍ ഗാന്ധി നടക്കുന്നതെന്ന് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ടീഷര്‍ട്ടിനുള്ളില്‍ രാഹുല്‍ ഗാന്ധി തെര്‍മല്‍ ധരിച്ചിരുന്നതായി രാഹുല്‍ഗാന്ധിയുടെ തന്നെ ചിത്രം പങ്ക് വെച്ച് വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് ബിജെപി. രാഹുല്‍ഗാന്ധിയുടെ ക്ലോസപ് ഫോട്ടോയില്‍ ടീഷര്‍ട്ടിനുള്ളില്‍ തെര്‍മല്‍ വ്യക്തമായി കാണാം.
രാഹുല്‍ ഗാന്ധി ടീ ഷര്‍ട്ടിനുള്ളില്‍ ചൂട് പകരുന്ന തെര്‍മല്‍ ബനിയന്‍ ധരിച്ചിരുന്നതായി മുന്‍ ദല്‍ഹി എംഎല്‍എയും ബിജെപി നേതാവുമായ മജീന്ദര്‍ സിങ്ങ് സിര്‍സ പറഞ്ഞു. ഇതോടെ വ്യാജപ്രചാരണം നടത്തി ആളാവുന്ന കള്ളന്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു എന്നും മജീന്ദര്‍ സിങ്ങ് സിര്‍സ പറഞ്ഞു.
"പുറംപൂച്ച് പുറത്തായി. ബട്ടനുള്ള ടീ ഷര്‍ട്ടിനുള്ളില്‍ തെര്‍മ്മല്‍ ധരിച്ചതുവഴി രാഹുല്‍ ഗാന്ധിയുടെ കള്ളപ്രചാരണം പുറത്തായി. മഞ്ഞുകാലത്ത് തണുപ്പുതോന്നുന്നത് സ്വാഭാവികമാണ്. ഇപ്പോള്‍ കാണിച്ചത് എല്ലാവരുടെയും ശ്രദ്ധ നേടാനുള്ള തന്ത്രമാണ്. "- മജീന്ദര്‍ സിങ്ങ് സിര്‍സ ട്വീറ്റില്‍ പറയുന്നു.
Twitter tweet: https://twitter.com/mssirsa/status/1611605761091858433
രാഹുല്‍ഗാന്ധിയെ പൊളിച്ചടുക്കി എന്ന തലക്കെട്ടില്‍ വാര്‍ത്തയിലെ സത്യം തിരയുന്ന ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈറും ഈ ട്വീറ്റുകള്‍ പങ്കുവെച്ചിരുന്നു:
Twitter tweet: https://twitter.com/zoo_bear/status/1611669148387667970
മുന വെച്ചുകൊണ്ടുള്ള ട്വീറ്റില്‍ ബിജെപി പ്രവര്‍ത്തകയായ പ്രീതി ഗാന്ധി കുറിച്ചതിങ്ങിനെ:"തെര്‍മല്‍ ധരിച്ച സന്യാസി...ഇപ്പോള്‍ എല്ലാം മനസ്സിലായി".
Twitter tweet: https://twitter.com/MrsGandhi/status/1611608969625374720
"സത്യത്തിന്‍റെ കവചം ധരിച്ചതിനാലാണ് വെറും ടി-ഷര്‍ട്ട് മാത്രം ധരിച്ചിട്ടും രാഹുല്‍ ഗാന്ധിയ്ക്ക് ചൂടനുഭവപ്പെടുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ചില ആളുകള്‍ എന്നോട് പറഞ്ഞിരുന്നു- നിന്‍റെ സഹോദരന് മഞ്ഞുകാലത്ത് തണുക്കില്ലേ എന്ന്. തണുത്തുവിറയ്ക്കുന്ന തണുപ്പില്‍ വെറും ടി ഷര്‍ട്ടാണ് ധരിക്കുന്നത്. തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ജാക്കറ്റെങ്കിലും ധരിയ്ക്കാന്‍ പറയൂ. രാഹുലിന്‍റെ സുരക്ഷയില്‍ നിങ്ങള്‍ക്ക് ആശങ്കയില്ലേ എന്നും ചിലര്‍ ചോദിച്ചു. അതിന് ഞാന്‍ നല്‍കിയ മറുപടി ഇതായിരുന്നു- അവര്‍ സത്യത്തിന്‍റെ കവചം ധരിച്ചിട്ടുണ്ട്. ദൈവം അവനെ സുരക്ഷിതനാക്കും." - ഇതായിരുന്നു പ്രിയങ്ക ഗാന്ധി രാഹുല്‍ ടി-ഷര്‍ട്ട് മാത്രം ധരിച്ച് നടക്കുന്നതിന് നല്‍കിയ വിശദീകരണം. എന്നാല്‍ ടീ ഷര്‍ട്ടിനുള്ളില്‍ തെര്‍മല്‍ ധരിച്ചിരുന്നുവെന്ന കണ്ടെത്തലോടെ രാഹുല്‍ സന്യാസിയെപ്പോലെ യാണ് എന്ന കോണ്‍ഗ്രസ് കള്ളപ്രചാരണം പൊളിഞ്ഞിരിക്കുകയാണ്.
നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍
പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം
മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി
നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'
ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍
സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്‍റെ ശബ്ദമെന്ന് ട്വീറ്റ്
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്