×
login
ഇന്ത്യയ്ക്കെതിരെ വിദേശത്തിരുന്ന് രാഹുലിന്‍റെ ചെളിവാരിയെറിയല്‍ വീണ്ടും; യുഎസ് ‍ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടണമെന്നും രാഹുല്‍

യുകെയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയ്ക്കെതിരെ ചെളിവാരിയെറിഞ്ഞ് തന്‍റെ സ്ഥിരം യജ്ഞം തുടര്‍ന്ന് രാഹുല്‍ ഗാന്ധി.

ലണ്ടന്‍: യുകെയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയ്ക്കെതിരെ ചെളിവാരിയെറിഞ്ഞ് തന്‍റെ സ്ഥിരം യജ്ഞം തുടര്‍ന്ന് രാഹുല്‍ ഗാന്ധി.  

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ യുഎസ് ഇടപെടണമെന്ന് ചര്‍ച്ചയില്‍ ഉടനീളം രണ്ട് തവണ വ്യക്തമായും രാഹുല്‍ ആവശ്യപ്പെട്ടു. ഒന്ന് റഷ്യയെ പിന്തുണച്ചതിന്‍റെ പേരിലാണെങ്കില്‍ രണ്ടാമത്തേത് ഇന്ത്യയില്‍ നഗ്നമായ മനുഷ്യാവകാശലംഘനമുണ്ടെന്ന് അവകാശപ്പെട്ടാണ്. പതിവുപോലെ ലിബറല്‍-ഇടത്- എന്‍ജിഒ ശൃംഖല അവരുടെ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും രാഹുലിന്‍റെ ഈ വിടുവായത്തത്തിന് നല്ല പ്രധാന്യം നല്‍കിയിട്ടുണ്ട്. ലണ്ടനിലെ കേംബ്രിഡ്ജില്‍ നടന്ന 'ഐഡിയാസ് ഫോര്‍ ഇന്ത്യ' എന്ന സംവാദ പരിപാടിയിലായിരുന്നു രാഹുല്‍ ഗാന്ധി ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ പ്രകടിപ്പിച്ചത്.  

ലഡാക്കിനെ ഉക്രൈനോടും റഷ്യയെ ചൈനയോടും താരതമ്യം ചെയ്തും ദുര്‍ബലമായ ചില വാദമുഖങ്ങള്‍ രാഹുല്‍ ഗാന്ധി അവതരിപ്പിച്ചു. ലക്ഷ്യം യുഎസിനെ ഇന്ത്യയ്ക്കെതിരെ ചൊടിപ്പിക്കുക വഴി യുഎസിന്‍റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. അതുവഴി ഇന്ത്യയിലെ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുഎസ് പിന്തുണ ലഭിക്കും എന്ന കണക്കുകൂട്ടലും രാഹുല്‍ ഗാന്ധിയ്ക്കുണ്ട്. 

  comment

  LATEST NEWS


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു


  രാജസ്ഥാന്‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്


  ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്


  'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് കോടതിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.