×
login
രാജസ്ഥാനില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ കേരളത്തില്‍ കുട്ടികള്‍ക്കൊപ്പം പന്ത് കളിച്ച് രാഹുല്‍ ഗാന്ധി

അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമോ? സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാനാകുമോ? തുടങ്ങിയ തലവേദനകളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് നട്ടം തിരിയുമ്പോള്‍, ഒരു ടെന്‍ഷനുമില്ലാതെ കുട്ടികള്‍ക്കൊപ്പം പന്തുകളിച്ച് രാഹുല്‍ ഗാന്ധി.

പാലക്കാട്: അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമോ? സച്ചിന്‍ പൈലറ്റ്രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാനാകുമോ? തുടങ്ങിയ തലവേദനകളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് നട്ടം തിരിയുമ്പോള്‍, ഒരു ടെന്‍ഷനുമില്ലാതെ കുട്ടികള്‍ക്കൊപ്പം പന്തുകളിച്ച് രാഹുല്‍ ഗാന്ധി

 


ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പാലക്കാട് എത്തിയപ്പോഴായിരുന്നു രാഹുലിന്‍റെ കുട്ടികള്‍ക്കൊപ്പമുള്ള ഈ പന്തുകളി. ഇതിന്‍റെ വീഡിയോ കോണ്‍ഗ്രസ് തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഈ വിഡിയോക്കൊപ്പമുള്ള കുറിപ്പ് ഇങ്ങിനെ പോകുന്നു:"ഈ കുട്ടികളുടെ ഭാവി നമ്മള്‍ വളര്‍ത്തേണ്ടതുണ്ട്. ഇതിന് എല്ലാ വിഷമതകളോടും യുദ്ധം ചെയ്യണം".  

40 സെക്കന്‍റുള്ള വീഡിയോയില്‍ കുട്ടികള്‍ പര്‍പ്പിള്‍ ടീ ഷര്‍ട്ടും വെള്ള ട്രൗസറും അണിഞ്ഞാണ് പാലക്കാട്ടെ തെരുവില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പന്തുകളിക്കുന്നത്. രാഹുല്‍ഗാന്ധി ഒരു കുട്ടിയുടെ കയ്യില്‍ നിന്നും പന്തു വാങ്ങി മറ്റൊരു കുട്ടിക്ക് എറിഞ്ഞുകൊടുക്കുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും വലിയ ആരവം ഉയര്‍ന്നു. ഒക്ടോബര്‍ ഒന്നിന് കര്‍ണ്ണാടകത്തിലേക്ക് കടക്കുംവരെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ തന്നെയാണ്. 

  comment

  LATEST NEWS


  പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


  ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


  വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍


  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്


  വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളത്തിനും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയത് 100 കോടിയെന്ന് വിവരാവകാശ രേഖ; ഇത് ആം ആദ്മിയുടെ ന്യൂനപക്ഷ പ്രീണനം


  അടുത്ത അധ്യയന വര്‍ഷം മുതൽ നാല് വര്‍ഷ ബിരുദ ഓണേഴ്സ് കോഴ്സുകള്‍; ഗവേഷണത്തിന് മുന്‍തൂക്കം, മാറ്റം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.