ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷമോ അതിലധികമോ ശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധിയെ അയോഗ്യനാക്കാം എന്ന ചട്ടവും നിലവിലുണ്ട്
സൂറത്ത്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ ഉത്തരവിട്ട് സൂറത്ത് കോടതി. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേര്' എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയിന്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് വിധി. സൂറത്ത് സിജെഎം കോടതിയുടേത് വിധി. രണ്ടു വര്‍ഷത്തെ തടവുശിക്ഷയായതിനാല്‍ ജാമ്യം എടുത്തശേഷം മാത്രമേ ഹൈക്കോടതിയെ സമീപിക്കാനാവൂ. മാത്രമല്ല, ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷമോ അതിലധികമോ ശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധിയെ അയോഗ്യനാക്കാം എന്ന ചട്ടവും നിലവിലുണ്ട്. 2019ല്‍ കര്‍ണാടകയില്‍ നടന്ന ഒരു റാലിയിലായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതിയില്‍ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
നാല് വര്‍ഷത്തിന് ശേഷം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച്.എച്ച് വര്‍മ ഇന്ന് ഇക്കാര്യത്തില്‍ വിധി പറഞ്ഞത്. വിധി കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഹാജാരായി. 2019 ഏപ്രില്‍ 13 ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍, 'എന്തുകൊണ്ടാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്ന പേരുകള്‍ സാധാരണമായത്?എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും' എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരാണുളളതെന്ന് ആരോപിച്ച്, രാഹുല്‍ ഗാന്ധി മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ബിജെപി എംഎല്‍എ പരാതിയില്‍ പറഞ്ഞിരുന്നു. 2021ലാണ് ഈ കേസില്‍ രാഹുല്‍ അവസാനമായി സൂറത്ത് കോടതിയില്‍ ഹാജരായത്. തന്റെ മൊഴിയും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.
ഇന്നു രാഹുല്‍ ഗാന്ധി എത്തുന്നതിനാല്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കോടതി എന്ത് വിധി നല്‍കിയാലും അതിനെ മാനിക്കും.ഞങ്ങളുടെ നേതാവിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയും പിന്തുണ നല്‍കുകയും ചെയ്യും.ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്താനാകില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി വ്യക്തമാക്കി.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി