ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന്‍റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ള്‍ട്ട് ന്യൂസിന്‍റെ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. സത്യത്തിന്‍റെ ഒരു ശബ്ദത്തെ ഇല്ലാതാക്കിയാല്‍ ആയിരക്കണക്കിന് പുതിയ ശബ്ദങ്ങള്‍ ഉയരും എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.
ന്യൂദല്‍ഹി: ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന്‍റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ള്‍ട്ട് ന്യൂസിന്‍റെ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. സത്യത്തിന്‍റെ ഒരു ശബ്ദത്തെ ഇല്ലാതാക്കിയാല്‍ ആയിരക്കണക്കിന് പുതിയ ശബ്ദങ്ങള്‍ ഉയരും എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.
Twitter tweet: https://twitter.com/RahulGandhi/status/1541447382084202496
നൂപുര്‍ ശര്‍മ്മയുടെ അരമണിക്കൂറിലധികം വീഡിയോയില്‍ നിന്നും മൂന്ന് സെക്കന്‍റ് മാത്രം മുറിച്ച് മാറ്റി പ്രചരിപ്പിച്ച് അവരെ പ്രവാചക നിന്ദാ വിവാദത്തില്‍ കുടുക്കിയ പത്രപ്രവര്‍ത്തകനാണ് ഓള്‍ട്ട് ന്യൂസിന്‍റെ സ്ഥാപകന്‍ കൂടിയായ മുഹമ്മദ് സുബൈര്‍. ദല്‍ഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് സുബൈറിനെ നാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്യാന്‍ കോടതി ഉത്തരവായി.
ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിച്ച പഴയ സമൂഹമാധ്യമപോസ്റ്റുകളുടെ പേരിലാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഈ ഫേസ് ബുക്ക് പോസ്റ്റുകള്‍ ഇന്‍റര്‍നെറ്റില്‍ ട്രെന്‍ഡായതോടെ തടിയൂരാന്‍ മുഹമ്മദ് സുബൈര്‍ തന്‍റെ ഫേസ് ബുക്ക് പേജ് തന്നെ പിന്‍വലിക്കുകയും വിവാദ ട്വീറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 (മനപൂര്‍വ്വം ഉപദ്രവിയ്ക്കല്‍), 153 (ലഹളയുണ്ടാക്കാന്‍ ആളുകളെ പ്രകോപിപ്പിക്കല്‍) എന്നീ അനുച്ഛേദങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
മതങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്ന കുറ്റത്തിനാണ് അറസ്റ്റ്. വ്യാജ വാര്‍ത്ത കണ്ടുപിടിക്കാനുള്ള വെബ്സൈറ്റാണ് ആള്‍ട്ട് ന്യൂസ്. വിശദാംശങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. സുബൈര്‍ ട്വിറ്ററില്‍ വെട്ടിയെടുത്ത് പ്രചരിപ്പിച്ച നൂപുര്‍ ശര്‍മ്മയുടെ മൂന്ന് ഒരു മിനിറ്റ് വീഡിയോയുടെ പേരിലാണ് ഇന്ത്യയ്ക്കെതിരെ അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ പ്രതികരിക്കാന്‍ ഇടയായത്.
2022 ജൂണ്‍ 13ന് പ്രചാവക നിന്ദാവിവാദത്തെ തുടര്‍ന്ന് ഇന്ത്യയിലെ പല നഗരങ്ങളിലും കലാപങ്ങള്‍ നടന്നു. അന്ന് ട്വിറ്ററില്‍ ദി ഹോക് ഐ എന്ന ഒരു ട്വിറ്റര്‍ ഉപയോക്താവ് മുഹമ്മദ് സുബൈര്‍ ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്ന പോസ്റ്റുകളുടെയും ട്വീറ്റുകളുടെയും ചിത്രം പ്രചരിപ്പിച്ചിരുന്നു. ഹോക് ഐ പ്രചരിപ്പിച്ച സുബൈറിന്‍റെ ഒരു ട്വീറ്റ് ശിവലിംഗത്തെ അപമാനിക്കുന്ന ഒന്നാണ്. ശിവലിംഗത്തെ വത്തിക്കാന്‍ നഗരത്തിന്‍റെ രൂപവുമായി താരതമ്യം ചെയ്യുന്ന ട്വീറ്റായിരുന്നു അത്.
രാമായണ്‍ ടിവി പരമ്പരയില്‍ രാമനായി അഭിനയിച്ച് അരുണ്‍ ഗോവിലിനെ അണ്‍ ഒഫീഷ്യല്‍ മുഹമ്മദ് സുബൈര്‍ എന്ന ഫേസ് ബുക്ക് പേജില്‍ കണക്കിന് പരിഹസിക്കുന്നുണ്ട്. ഇദ്ദേഹത്തിന് റോക്കറ്റ് ശാസ്ത്രത്തെക്കുറിച്ച് അറിയാവുന്നതുകൊണ്ട് ഇനി ഐഎസ് ആര്‍ഒയില്‍ ജോലിക്കെടുക്കാം എന്നായിരുന്നു ഈ ട്വീറ്റ്.
ഭഗവാന്‍ ശ്രീരാമനെ വിമര്‍ശിച്ച അരുണ്‍ ഗോവിലിനെ അണ്‍ഒഫീഷ്യല്‍ മുഹമ്മദ് സുബൈര്‍ എന്ന ഫേസ്ബുക്ക് പേജില്‍ വരുന്ന മറ്റൊരു പോസ്റ്റ് ഇതാണ്. വെള്ളത്തിനടിയില്‍ കിടക്കുന്ന ഒരു വിമാനത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങിനെയാണ്: 'വെള്ളത്തിനടിയിലൂടെ പറക്കുന്ന പുഷ്പക വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തി. 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാവണന്‍ ഉപയോഗിച്ചിരുന്നതാണ് ഇത്. '
ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നതിന് പുറമെ ഹിന്ദു വിശ്വാസത്തെയും സംസ്കൃത ഭാഷയെയും അദ്ദേഹം പല പോസ്റ്റുകളിലും വിമര്‍ശിക്കുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ ഹിന്ദു വിദ്വേഷ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ടതോടെയാണ് അപകടം മണത്ത് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ കൂടിയായ മുഹമ്മദ് സുബൈര്‍ തന്‍റെ ഫേസ് ബുക്ക് പേജ് തന്നെ റദ്ദാക്കിയത്. ട്വിറ്ററില്‍ ഉപയോഗിച്ച വിവാദ ട്വീറ്റുകള്‍ വൈകാതെ നീക്കം ചെയ്യുകയും ചെയ്തു.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ
വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍
രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍
അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും
നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്‍റെ ശബ്ദമെന്ന് ട്വീറ്റ്
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?