×
login
രാഹുല്‍ ഗാന്ധി‍യെ താന്‍ കൊന്നുവെന്ന് രാഹുല്‍ ഗാന്ധി; ഇപ്പോള്‍ നിങ്ങള്‍ കാണുന്നയാള്‍ രാഹുല്‍ ഗാന്ധിയല്ല...കണ്‍ഫ്യൂഷന്‍ പരത്തി രാഹുലിന്‍റെ പ്രസ്താവന

ഹരിയാനയിലെ സാമനയില്‍ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍വ്വത്ര കണ്‍ഫ്യൂഷനിലായി വാര്‍ത്താലേഖകര്‍. രാഹുല്‍ ഗാന്ധിയെ താന്‍ കൊന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ അവകാശവാദം. ഇപ്പോള്‍ നമ്മള്‍ കാണുന്നത് രാഹുല്‍ ഗാന്ധിയല്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തതോടെ വാര്‍ത്തലേഖകര്‍ ആകെ അങ്കലാപ്പിലായി.

ന്യൂദല്‍ഹി: ഹരിയാനയിലെ സാമനയില്‍ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍വ്വത്ര കണ്‍ഫ്യൂഷനിലായി വാര്‍ത്താലേഖകര്‍. രാഹുല്‍ ഗാന്ധിയെ താന്‍ കൊന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ അവകാശവാദം. ഇപ്പോള്‍ നമ്മള്‍ കാണുന്നത് രാഹുല്‍ ഗാന്ധിയല്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തതോടെ വാര്‍ത്തലേഖകര്‍ ആകെ അങ്കലാപ്പിലായി.  

ടിവി ലേഖകന്‍ പ്രദീപായിരുന്നു ചോദ്യം ചോദിച്ചത്. ഭാരത് ജോഡോ യാത്ര എങ്ങിനെയാണ് താങ്കളുടെ പ്രതിച്ഛായ മാറ്റിമറിച്ചതെന്നായിരുന്നു രാഹുലിനോടുള്ള ചോദ്യം. ഇതിനുള്ള മറുപടിയിലാണ് താന്‍ രാഹുല്‍ ഗാന്ധിയെ കൊന്നുവെന്ന് രാഹുല്‍ പ്രസ്താവിച്ചത്.  

"നിങ്ങളുടെ തലയില്‍ രാഹുല്‍ ഗാന്ധിയുണ്ട്. അയാളെ ഞാന്‍ കൊന്നു. അയാള്‍ ഇനി ജീവിച്ചിരിക്കുന്നില്ല. അയാള്‍ എന്‍റെ മനസ്സിലില്ല. അയാള്‍ പോയി. നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് രാഹുല്‍ ഗാന്ധിയെയല്ല. നിങ്ങള്‍ അയാളെ കാണുന്നു. പക്ഷെ മനസ്സിലാക്കാനാവുന്നില്ല. ഹിന്ദു ധര്‍മ്മ അല്‍പം വായിക്കൂ. ശിവജിയെ വായിക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും. ആശയക്കുഴപ്പത്തിലാവരുത്. രാഹുല്‍ ഗാന്ധി നിങ്ങളുടെ തലയില്‍ ഉണ്ടാകും. എന്നാല്‍ എന്‍റെ തലയില്‍ ഇല്ല. രാഹുല്‍ ഗാന്ധി ബിജെപിയുടെ തലയില്‍ ഉണ്ടാകും. എന്നാല്‍ എന്‍റെ തലയില്‍ ഇല്ല. എന്തിനാണ് താങ്കള്‍ ഇത്രയേറെ ആശയക്കുപ്പത്തിലിരിക്കുന്നത്? പ്രതിച്ഛായയെക്കുറിച്ച് എനിക്ക് ഭയമില്ല. "- രാഹുല്‍ ഗാന്ധി പറഞ്ഞു.


രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പലതരം ട്രോളുകള്‍ നിറയുകയാണ്. "മുന്നാഭായി എംബിബിഎസ് സിനിമയിലെ സബ്ജക്ട് എന്ന കഥാപാത്രത്തെപ്പോലെയാണ് രാഹുല്‍ഗാന്ധി എന്നായിരുന്നു ഒരു കമന്‍റ്. പൊതുജനത്തെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണ് ഈ കഥാപാത്രത്തിന്‍റെ പണി. അതാണ് രാഹുല്‍ ഗാന്ധി ഇവിടെ ചെയ്യുന്നത്." - വിരാല്‍ പട്ടേല്‍ പ്രതികരിച്ചതിങ്ങിനെയാണ്.  

 

 

 

    comment

    LATEST NEWS


    നികുതി വെട്ടിച്ചെന്ന് സമ്മതിച്ച് ബിബിസി; വെട്ടിച്ചത് 40 കോടിയെന്ന് കുറ്റസമ്മതം; ആദായനികുതി റെയ്ഡിനെ വിമര്‍ശിച്ചവരുടെ വായ അടപ്പിച്ച് റിപ്പോര്‍ട്ട്


    എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് മാര്‍ക്ക് ലിസ്റ്റില്‍ വട്ടപൂജ്യം; എന്നിട്ടും പട്ടികയില്‍ പാസായവരുടെ കൂട്ടത്തില്‍; വിവാദം


    കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


    മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


    വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.