×
login
ഭാരതത്തില്‍ നിരാശയുടെ താടിയും വീടില്ലെന്ന കരച്ചിലും; ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ ജോഡോ താടി വൃത്തിയാക്കി, കോട്ടിലും സ്യൂട്ടിലും രാഹുല്‍ ഗാന്ധി

ഭാരതത്തിലെ പാവപ്പെട്ടവരെ ആകര്‍ഷിക്കാന്‍ ജഡപിടിച്ച താടിയും അലസമായ നീട്ടിവളര്‍ത്തിയ മുടിയും. 52 വയസ്സായ തനിക്ക് സ്വന്തമായി വീടില്ലെന്ന് വരെ പ്രഖ്യാപിച്ചു. പക്ഷെ ആ രാഹുല്‍ ഗാന്ധിയുടെ മറ്റൊരു മുഖമാണ് ബുധനാഴ്ച പുറത്തുവന്നത്. ഇംഗ്ലണ്ടിലെത്തിയ രാഹുൽ ഗാന്ധിയുടെ ചിത്രം കണ്ട് അദ്ദേഹത്തിന്‍റെ ഞോടിയിടയില്‍ രൂപം മാറാനുള്ള കഴിവ് കണ്ട് ഞെട്ടിയിരിക്കുകയാണ്.

ജോഡോ താടി (ഇടത്ത്) ചുവന്ന ടൈ, കറുത്ത കോട്ട് നീല ഷര്‍ട്ടുമായി ഇംഗ്ലണ്ടില്‍ (വലത്ത്)

ന്യൂദല്‍ഹി: ഭാരതത്തിലെ പാവപ്പെട്ടവരെ ആകര്‍ഷിക്കാന്‍ ജഡപിടിച്ച താടിയും  അലസമായ നീട്ടിവളര്‍ത്തിയ മുടിയും. 52 വയസ്സായ തനിക്ക് സ്വന്തമായി വീടില്ലെന്ന് വരെ പ്രഖ്യാപിച്ചു. പക്ഷെ ആ രാഹുല്‍ ഗാന്ധിയുടെ മറ്റൊരു മുഖമാണ് ബുധനാഴ്ച പുറത്തുവന്നത്. ഇംഗ്ലണ്ടിലെത്തിയ രാഹുൽ ഗാന്ധിയുടെ ചിത്രം കണ്ട് അദ്ദേഹത്തിന്‍റെ ഞോടിയിടയില്‍ രൂപം മാറാനുള്ള കഴിവ് കണ്ട് ഞെട്ടിയിരിക്കുകയാണ്.  

ജോഡോ താടിയും മുടിയുമെല്ലാം ഭംഗിയില്‍ ട്രിം ചെയ്ത്,  കോട്ടും.സ്യൂട്ടും ടൈയും ധരിച്ച സമ്പന്നനായ രാഹുല്‍ഗാന്ധിയാണ് ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രയിൽ നീണ്ട മുടിയും താടിയുമുള്ള രാഹുൽ വെള്ള ടീഷർട്ട് മാത്രമാണ് ധരിച്ചിരുന്നത്. അതിനുശേഷവും യാതൊരു രൂപമാറ്റവും വരുത്തിയിരുന്നില്ല. എന്നാൽ ഇംഗ്ലണ്ടിലെ പരിപാടിയിലേക്ക് എത്തുമ്പോഴേക്കും ആളാകെ മാറി. ചുവന്ന ടൈ, നീല ഷര്‍ട്ട്, കറുത്ത കോട്ട്..

രാഹുല്‍ഗാന്ധിവയനാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിലെ 5.85 കോടിയുടെ കണക്ക്:

 

 

അതേസമയം ഛത്തീസ് ഗഡിലെ റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ്  പ്ലീനറി സമ്മേളനത്തില്‍ 52 വയസ്സായ തനിക്ക് ഇനിയും സ്വന്തമായി വീടില്ലെന്ന് പ്രസ്താവിച്ച രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വീട് നിർമ്മിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നിരിക്കുകയാണ്. ബിജെപി വയനാട് ജില്ലാ അദ്ധ്യക്ഷൻ കെപി മധുവാണ് കൽപ്പറ്റ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കണമെന്നാണ് ബിജെപിയുടെ അപേക്ഷ.

തനിക്ക് സ്വന്തമായ് ഭവനമില്ല എന്നും പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ രാഹൽ ഗാന്ധിക്ക് വയനാട് ജില്ലയുടെ സിരാകേന്ദ്രമായ കൽപ്പറ്റയിൽ തന്നെ പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീട് ലഭ്യമാക്കണമെന്ന് അപേക്ഷയിൽ പറയുന്നു. വയനാട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തുന്ന എംപിക്ക് സ്വന്തം വീടിന് അനുയോജ്യമായ സ്ഥലം വയനാട് തന്നെയാണെന്നും കെപി മധു പറയുന്നു. .

രാഹുല്‍ ഗാന്ധി വയനാട്ടില്‍ 2019 ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലപ്രകാരം അദ്ദേഹത്തിന് 21കോടി 68 ലക്ഷത്തിന്‍റെ സ്വത്തുണ്ട്. ഇതില്‍ 15 കോടി 88 ലക്ഷം സ്ഥാവരജംഗമസ്വത്തുക്കളാണ്. ബാക്കി 5കോടി 80  ലക്ഷം രൂപ ബാങ്കിലെയും ഓഹരികളിലെയും നിക്ഷേപമാണ്.  

 


 

 

 

 

 

 

 

 

 

    comment

    LATEST NEWS


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.