ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ അയോഗ്യനായതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു പരാതി ലഭിച്ചതോടെ സ്പീക്കര്‍ തേടിയ നിയമോപദേശത്തിനൊടുവിലാണ് രാഹുലിനെ അയോഗ്യനാക്കാനാണ് നിയമം അനുശാസിക്കുതെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കിയത്.
ന്യൂദല്‍ഹി: മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രണ്ടു വര്‍ഷത്തെ ശിക്ഷ വിധിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കി. വയനാട് എംപിയാണ് രാഹുല്‍. ലോക്‌സഭ സെക്രട്ടേറിയറ്റാണ് രാഹുലിനെ എംപി സ്ഥാനത്തു നിന്നു പുറത്താക്കി വിജ്ഞാപം ഇറക്കിയത്.
കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാലായിരുന്നു പരാതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ അയോഗ്യനായതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു പരാതി ലഭിച്ചതോടെ സ്പീക്കര്‍ തേടിയ നിയമോപദേശത്തിനൊടുവിലാണ് രാഹുലിനെ അയോഗ്യനാക്കാനാണ് നിയമം അനുശാസിക്കുതെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കിയത്.
ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എച്ച് എച്ച് വര്‍മയാണ് ശിക്ഷ വിധിച്ചത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ 'എല്ലാ കള്ളന്‍മാര്‍ക്കും മോദിയെന്ന പൊതുപേരുണ്ടായത് എങ്ങനെ' എന്ന പരാമര്‍ശമാണ് കേസിന് ആധാരം. പ്രസ്താവനയിലൂടെ രാഹുല്‍ മോദിസമുദായത്തെയാണ് അക്ഷേപിച്ചതെന്ന് ആരോപിച്ചാണ് പൂര്‍ണേഷ് മോദി മാനനഷ്ടക്കേസ് നല്‍കിയത്.
അപകീര്‍ത്തി കേസിലെ ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം പരമാവധി ശിക്ഷയായ രണ്ടുവര്‍ഷം തടവാണ് വിധിച്ചത്. വിധി കേള്‍ക്കാന്‍ വ്യാഴാഴ്ച രാഹുലും എത്തിയിരുന്നു. അതേസമയം, ശിക്ഷ നടപ്പാക്കുന്നത് കോടതി 30 ദിവസത്തേക്ക് മരവിപ്പിച്ചെങ്കിലും ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ അയോഗ്യതക്ക് അര്‍ഹനാണെന്ന് ഉറപ്പായിരുന്നു. സുപ്രീംകോടതി വിധിപ്രകാരം ക്രിമിനല്‍ കേസില്‍ ജനപ്രതിനിധി രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ വിധി വന്നതുമുതല്‍ അയോഗ്യനാകും.
സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ
പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍
മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി
സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്
സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി