×
login
"രാഹുല്‍...എന്തെങ്കിലുമൊക്കെ വായിച്ചുപഠിയ്ക്കൂ": വീര്‍ സവര്‍ക്കറിനെക്കുറിച്ച് അബദ്ധം വിളമ്പിയ രാഹുല്‍ഗാന്ധിയോട് ഗുരുമൂര്‍ത്ത‍ി

വീര്‍ സവര്‍ക്കറെക്കുറിച്ച് അബദ്ധം പറഞ്ഞ രാഹുല്‍ഗാന്ധിയോട് എന്തെങ്കിലുമൊക്കെ വായിച്ച് പഠിയ്ക്കാന്‍ തുഗ്ലക്ക് എഡിറ്ററും വിവേകാനന്ദ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മുന്‍കാല ഇന്ത്യന്‍ എക്സ്പ്രസ് തീപ്പൊരി ജേണലിസ്റ്റുമായ എസ്. ഗുരുമൂര്‍ത്തി.

ന്യൂദല്‍ഹി: വീര്‍ സവര്‍ക്കറെക്കുറിച്ച് അബദ്ധം പറഞ്ഞ രാഹുല്‍ഗാന്ധിയോട് എന്തെങ്കിലുമൊക്കെ വായിച്ച് പഠിയ്ക്കാന്‍ തുഗ്ലക്ക് എഡിറ്ററും വിവേകാനന്ദ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മുന്‍കാല ഇന്ത്യന്‍ എക്സ്പ്രസ് തീപ്പൊരി ജേണലിസ്റ്റുമായ എസ്. ഗുരുമൂര്‍ത്തി. വീര്‍ സവര്‍ക്കര്‍ മഹാത്മാഗാന്ധി, നെഹ്രു, പട്ടേല്‍ തുടങ്ങിയ മറ്റ് സ്വാതന്ത്ര്യസമര സേനാനികളെ ഒറ്റുകൊടുത്തുവെന്നായിരുന്നു രാഹുലിന്‍റെ ആരോപണം. സവര്‍ക്കര്‍ എഴിതയെന്ന് പറഞ്ഞ കത്തിന്‍റെ പകര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്‍റെ ഈ പരാമര്‍ശം. സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് ക്ഷമചോദിച്ച് എഴുതിയ കത്താണ് രാഹുല്‍ കാണിച്ചത്. ഗാന്ധിയും നെഹ്രുവും പട്ടേലും ജയിലില്‍ കിടന്നിട്ടും ഇങ്ങിനെ ഒരു കത്ത് എഴുതിയില്ലല്ലോ എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം.  

എന്നാല്‍ വീരസവര്‍ക്കറെക്കുറിച്ചുള്ള രാഹുലിന്‍റെ അറിവില്ലായ്മ ചൂണ്ടിക്കാട്ടി ട്വീറ്റുകളുടെ ഒരു പരമ്പര തന്നെ ഗുരുമൂര്‍ത്തി പങ്കുവെച്ചു. "രാഹുല്‍, താങ്കള്‍ കാലാ പാനിയില്‍ പോയിട്ടുണ്ടോ? സവര്‍ക്കാര്‍ ജയില്‍ കിടക്കുകയായിരുന്നില്ല. കാലാപാനിയിലെ ഏകാന്ത തടവറയില്‍ 50 വര്‍ഷമാണ് സവര്‍ക്കര്‍ കിടന്നത്. അതെ,നീണ്ട 50  വര്‍ഷങ്ങള്‍. അന്ന് വെറും 27 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം സമാധാന സത്യാഗ്രഹിയായിരുന്നില്ല. വിപ്ലവകാരിയായിരുന്നു. അദ്ദേഹത്തിന്‍റെ ആദര്‍ശപുരുഷന്‍ ശിവജിയായിരുന്നു, ഗാന്ധിജി അല്ലായിരുന്നു. അദ്ദേഹത്തിന്‍റേത് തന്ത്രപരമായ നിയമങ്ങളായിരുന്നു, അല്ലാതെ നിയമം അനുശാസിക്കുന്ന നിയമങ്ങളല്ലായിരുന്നു."- ഒരു ട്വീറ്റല്‍ ഗുരുമൂര്‍ത്തി പറഞ്ഞു.  

താങ്കള്‍ക്ക് വിപ്ലവകാരികളെക്കുറിച്ച് ഒരു ചുക്കുമറിയില്ല. അവരുടെ ലക്ഷ്യം വിജയം നേടുക എന്നത് മാത്രമാണ്. അവര്‍ മാര്‍ഗ്ഗം ശ്രദ്ധിക്കില്ല. സവര്‍ക്കര്‍ പലകുറി ബ്രിട്ടീഷുകാരെ വഞ്ചിച്ചു. ബ്രിട്ടീഷുകാരെ അട്ടിമറിക്കാനുള്ള ആസൂത്രിത വിപ്ലവശ്രമത്തിനിടയിലാണ് സവര്‍ക്കര്‍ പിടിക്കപ്പെട്ടത്. ഭയന്നുപോയ ബ്രിട്ടീഷുകാര്‍ ഒരിയ്ക്കലും മടങ്ങിവരാത്തവിധം ആന്‍ഡമാനിലേക്ക് സവര്‍ക്കറെ അയയ്ക്കുകയായിരുന്നു. അറിയാമോ?"- ഗുരുമൂര്‍ത്തി മറ്റൊരു ട്വീറ്റില്‍ രാഹുലിനോട് ചോദിക്കുന്നു.  

"താങ്കള്‍ക്ക് ശിവജിയെക്കുറിച്ച് ഒന്നുമറിയില്ല. സവര്‍ക്കറെക്കുറിച്ചും ഒന്നുമറിയില്ല. തന്‍റെ സര്‍വ്വസ്വവും രാജ്യത്തിന് കൊടുത്ത ഒരു മനുഷ്യനെക്കുറിച്ച് തരംതാഴ്ത്തിയാണ് താങ്കള്‍ സംസാരിച്ചത്. സവര്‍ക്കര്‍ താങ്കളുടേത് പോലെ നാല് വര്‍ഷത്തിനുള്ളില്‍ 247 തവണ അവധിയാഘോഷിക്കാന്‍ ഇന്ത്യയില്‍ നിന്നും പുറത്തുപോയ ആളുമല്ല. "- അല്‍പം പരിഹാസധ്വനിയോടെ ഗുരുമൂര്‍ത്തി പറഞ്ഞു.  

സ"വര്‍ക്കറിനെക്കുറിച്ച് അറിയാത്തവര്‍ ചോദിച്ചേക്കാം ജയില്‍ മോചനത്തിന് ശേഷം സവര്‍ക്കര്‍ എന്ത് ചെയ്തു എന്ന്. 1911 മുതല്‍ 1921 വരെ 10 വര്‍ഷക്കാലം അദ്ദേഹം ഏകാന്ത തടവിലായിരുന്നു. രത്നഗിരി ജയിലില്‍ മൂന്ന് വര്‍ഷം കൂടി കിടന്നു. 1937 വരെ വീട്ട് തടങ്കലിലായി. 26 വര്‍ഷത്തോളം അദ്ദേഹം ജയിലിലായിരുന്നു. "- ഗുരുമൂര്‍ത്തി പറഞ്ഞു.  

"ഒരു സ്വാതന്ത്ര്യസമരസേനാനിയും ഇത്രയും ദീര്‍ഘനാള്‍ തടവില്‍ കിടന്നില്ല. ആന്‍ഡമാനില്‍ നിന്നും പുറത്ത് വന്ന ശേഷം ജയിലില്‍ അദ്ദേഹം ധാരാളം എഴുതി. രത്നഗിരി ജയിലില്‍ കിടക്കുമ്പോഴാണ് ഗാന്ധിയും അംബേദ്കറും അദ്ദേഹത്തെ കണ്ടത്. വീര്‍ സവര്‍ക്കാര്‍ മഹനായ മനുഷ്യനായതുകൊണ്ടാണ് ഗാന്ധിയും അംബേദ്കറും അദ്ദേഹത്തെ കാണാന്‍ പോയത്. രാഹുല്‍ അധിക്ഷേപിക്കുന്നതുപോലെ വീര്‍ സവര്‍ക്കറെ ഗാന്ധിയും അംബേദ്കറും അധിക്ഷേപിച്ചില്ല."- ഗുരുമൂര്‍ത്തി പറഞ്ഞു.  

രാഹുലിനോട് കാര്യങ്ങള്‍ വായിച്ചു പഠിക്കാന്‍ ഉപദേശിച്ച ഗുരുമൂര്‍ത്തി പറഞ്ഞു:"സവര്‍ക്കര്‍ താരതമ്യങ്ങളില്ലാത്ത മഹാനാണ്. അദ്ദേഹം വിശ്വാസിയായ ഹിന്ദുവല്ല. ദേശസ്നേഹി ആയിരുന്നു. എനിക്ക് വ്യക്തിപരമായി അദ്ദേഹവുമായി അഭിപ്രായഭിന്നതകള്‍ ഉണ്ട്. എന്നാല്‍ അതിനര്‍ത്ഥം അദ്ദേഹത്തിന്‍റെ മഹത്വത്തെ വിമര്‍ശിക്കാന്‍ യോഗ്യതയുണ്ട് എന്നര്‍ത്ഥിമില്ല. രാഹുല്‍....ദയവായി വായിക്കൂ"- ഗുരുമൂര്‍ത്തി പറഞ്ഞു.  


 

 

 

 

 

 

 

 

  comment

  LATEST NEWS


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്


  കാന്താര: വരാഹരൂപം ഗാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല; തൈക്കൂടത്തിന് അനുകൂലമായി ഹൈക്കോടതി വിധി; ജില്ലാ കോടതിയുടെ വിധിക്ക് സ്റ്റേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.